Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arattai

വാ​ട്സ്ആ​പ്പ് വി​വാ​ദം: അ​രാ​ട്ടൈ ആ​പ്പി​ൽ യൂ​സ​ർ​നെ​യിം അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് ശ്രീ​ധ​ർ വെ​മ്പ്

ന്യൂ​ഡ​ൽ​ഹി: വാ​ട്സ്ആ​പ്പി​ൽ യൂ​സ​ർ​നെ​യിം സം​വി​ധാ​നം കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രും മെ​റ്റ​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​ന്ത്യ​ൻ മെ​സ്സേ​ജി​ങ് ആ​പ്പാ​യ അ​രാ​ട്ടൈ. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​രാ​ട്ടൈ ആ​പ്പി​ലെ യൂ​സ​ർ​നെ​യിം അ​ധി​ഷ്ഠി​ത അ​ക്കൗ​ണ്ട് ഫീ​ച്ച​ർ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് സോ​ഹോ സ​ഹ​സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പ് അ​റി​യി​ച്ചു.

ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​വി​വ​രം പ​ങ്കു​വെ​ച്ച​ത്. പു​തി​യ ഡി​ജി​റ്റ​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ശ്രീ​ധ​ർ വെ​മ്പ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഈ ​മാ​റ്റം എ​പ്പോ​ൾ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന കാ​ര്യം ക​മ്പ​നി കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ യൂ​സ​ർ​നെ​യിം ഫീ​ച്ച​ർ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​ഞ്ഞി​രു​ന്നു. മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പ​ര​സ്യ​മാ​ക്കാ​തെ, ടെ​ലി​ഗ്രാം മാ​തൃ​ക​യി​ൽ യൂ​സ​ർ​നെ​യിം മാ​ത്രം ഉ​പ​യോ​ഗി​ച്ച് ചാ​റ്റ് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​യി​രു​ന്നു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ഫീ​ച്ച​ർ. ‌

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്ക് ഇ​ത് വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഇ​ത് ത​ട​സ​മാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.


നീ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കോ​ട​തി​യി​ൽ വ​ന്ന​പ്പോ​ൾ, ടെ​ലി​ഗ്രാം പോ​ലു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ട്സ്ആ​പ്പി​ന് മ​ന്ത്രാ​ല​യം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച​തും അ​രാ​ട്ടൈ ആ​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഈ ​ഫീ​ച്ച​ർ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും.

കേ​ന്ദ്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ട് പൂ​ർ​ണ്ണ​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് യൂ​സ​ർ​നെ​യിം സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ മെ​സ്സേ​ജി​ങ് ആ​പ്പാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സോ​ഹോ​യു​ടെ അ​രാ​ട്ടൈ. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം തു​ട​ങ്ങി​യ ആ​പ്പു​ക​ൾ​ക്ക് പ​ക​ര​മാ​യി ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഒ​രു പ്ര​മു​ഖ ഇ​ൻ​സ്റ്റ​ന്‍റ് മെ​സ്സേ​ജി​ങ് പ്ലാ​റ്റ്‌​ഫോ​മാ​ണ് അ​രാ​ട്ടൈ.

Latest News

Corehub Up