Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Archeology

ജ​റു​സ​ലേ​മി​ൽ ഖ​ന​ന​ത്തി​നി​ടെ അ​മൂ​ല്യ വ​സ്തു, മ​ണ്ണി​ൽ നി​ന്നും 1,600 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ്വ​ർ​ണ​മു​ത്ത് ക​ണ്ടെ​ത്തി

ജ​റു​സ​ലേം: ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ ഏ​റ്റം ശ്ര​ദ്ധേ​യ​വും പ​ല​കു​റി ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​തു​മാ​യ ന​ഗ​ര​മാ​ണ് ജ​റു​സ​ലേം. അ​വി​ടെ​നി​ന്നും അ​നേ​കാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​പ്പോ​ൾ മ​ണ്ണി​ൽ പ​തി​ഞ്ഞ സ്വ​ർ​ണ​മു​ത്താ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.ഇ​സ്ര​യേ​ലി​ലെ ജ​റു​സ​ലേ​മി​ലു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 'സി​റ്റി ഓ​ഫ് ഡേ​വി​ഡി​ൽ' നി​ന്ന് 1,600 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഒ​രു ചെ​റി​യ സ്വ​ർ​ണ​മു​ത്ത് ക​ണ്ടെ​ടു​ത്തു. ജ​റു​സ​ലേം വാ​ൾ​സ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ന​ടു​ത്തു​ള്ള തീ​ർ​ഥാ​ട​നം പാ​ത​യി​ൽ ഇ​സ്രാ​യേ​ൽ ആ​ന്‍റി​ക്വി​റ്റീ​സ് അ​ഥോ​റി​റ്റി ന​ട​ത്തി​യ ഖ​ന​ന​ത്തി​നി​ടെ​യാ​ണ് ഈ ​അ​മൂ​ല്യ വ​സ്തു ല​ഭി​ച്ച​ത്. പ​തി​നെ​ട്ടു വ​യ​സു​കാ​രി​യാ​യ ഹ​ല്ലേ​ൽ ഫീ​ഡ്മാ​ൻ എ​ന്ന വോ​ള​ന്‍റി​യ​റാ​ണ് മ​ണ്ണി​ൽ നി​ന്ന് ഈ ​സ്വ​ർ​ണ​മു​ത്ത് ക​ണ്ടെ​ത്തി​യ​ത്.

ഖ​ന​ന സ്ഥ​ല​ത്തു​നി​ന്നും കൊ​ണ്ടു​വ​ന്ന മ​ണ്ണ് അ​രി​ച്ചു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ തി​ള​ങ്ങു​ന്ന എ​ന്തോ ഒ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഹ​ല്ലേ​ൽ, അ​ത് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ അ​തൊ​രു സ്വ​ർ​ണ്ണ​മു​ത്താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പു​രാ​വ​സ്തു ഖ​ന​ന​ങ്ങ​ളി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ്ധ​നാ​യ ഡോ. ​അ​മീ​ർ ഗൊ​ലാ​നി പ​റ​ഞ്ഞു. പു​രാ​ത​ന കാ​ല​ത്ത് സ്വ​ർ​ണം അ​ങ്ങേ​യ​റ്റം വി​ല​പി​ടി​പ്പു​ള്ള വ​സ്തു​വാ​യ​തി​നാ​ൽ, ആ​ളു​ക​ൾ അ​ത് ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കാ​നും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​മൊ​രു മു​ത്ത് ന​ഷ്ട​പ്പെ​ട്ടു കി​ട​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ഗ​വേ​ഷ​ക​ർ കാ​ണു​ന്ന​ത്.

'ഗ്രാ​നു​ലേ​ഷ​ൻ' എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന സ​ങ്കീ​ർ​ണ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​മ​ണി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റി​യ സ്വ​ർ​ണ ഗോ​ള​ങ്ങ​ൾ കൃ​ത്യ​മാ​യ ചൂ​ടി​ൽ ഉ​രു​ക്കി ഒ​ന്നി​പ്പി​ച്ചു ചേ​ർ​ത്താ​ണ് ഇ​ത്ത​രം മു​ത്തു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. സ്വ​ർ​ണ്ണം ഉ​രു​കി ആ​കൃ​തി ന​ഷ്ട​പ്പെ​ടാ​തെ, എ​ന്നാ​ൽ ഗോ​ള​ങ്ങ​ൾ ത​മ്മി​ൽ കൃ​ത്യ​മാ​യി ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് അ​ക്കാ​ല​ത്തെ വി​ദ​ഗ്ദ്ധ​രാ​യ സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ​ക്ക് മാ​ത്രം സാ​ധ്യ​മാ​യ കാ​ര്യ​മാ​യി​രു​ന്നു. മെ​സൊ​പ്പൊ​ട്ടോ​മി​യ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ല​നി​ന്നി​രു​ന്ന ഈ ​രീ​തി, അ​ക്കാ​ല​ത്തെ വ്യാ​പാ​ര സാം​സ്കാ​രി​ക കൈ​മാ​റ്റ​ങ്ങ​ളെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

റോ​മ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലേ​ക്കും അ​വി​ടു​ത്തെ ക​ലാ​വി​രു​തി​ലേ​ക്കും ഈ ​ചെ​റി​യ സ്വ​ർ​ണ​മു​ത്ത് വെ​ളി​ച്ചം വീ​ശു​ന്നു. ജ​റു​സ​ലേം അ​ക്കാ​ല​ത്ത് ഒ​റ്റ​പ്പെ​ട്ട ഒ​രു പ്ര​ദേ​ശ​മാ​യി​രു​ന്നി​ല്ലെ​ന്നും, ആ​ശ​യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​യും വ്യാ​പാ​ര​വ​സ്തു​ക്ക​ളും വ്യാ​പാ​രി​ക​ളി​ലൂ​ടെ​യും സ​ഞ്ചാ​രി​ക​ളി​ലൂ​ടെ​യും നി​ര​ന്ത​രം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഈ ​ക​ണ്ടെ​ത്ത​ൽ തെ​ളി​യി​ക്കു​ന്നു.

പു​രാ​വ​സ്തു ഗ​വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​രം ചെ​റി​യ വ​സ്തു​ക്ക​ൾ​ക്ക് പോ​ലും ച​രി​ത്ര​ത്തി​ൽ വ​ലി​യ സ്ഥാ​ന​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഭൂ​മി​ക്ക​ടി​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന ഭൂ​ത​കാ​ല​ത്തെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രാ​ൻ ഇ​ത്ത​രം സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക​ളും വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up