Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം. കോംപൗണ്ട് വനിതാ ടീമിനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്.
ചികിത, പ്രിതിക, ജ്യോതി എന്നിവരടങ്ങിയ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ ചൈനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇന്ത്യ 238 പോയിന്റാണ് നേടിയത്. ചൈനയ്ക്ക് 234 പോയിന്റാണ് നേടാനായത്.
Sports
കോട്ടയം: 20-ാമത് ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് അമ്പെയ്ത്ത് ടീമിന്റെ ടീം ലീഡറായി മലയാളിയായ ഡോ. ജോറിസ് പൗലോസ് ഉമ്മാച്ചേരിലിനെ തെരഞ്ഞെടുത്തു.
ആര്ച്ചറി അസോസിയേഷന് ഓഫ് ഇന്ത്യയുടെ ട്രഷററും ഇന്ത്യന് അമ്പെയ്ത്ത് ടീമിന്റെ സെലക്ഷന് കമ്മിറ്റി അംഗവുമാണ് ജോറിസ് പൗലോസ്.
District News
പേരാമ്പ്ര: ഓണക്കാലത്ത് പേരാമ്പ്ര മേഖലയില് ആഘോഷിക്കുന്ന നാടന് അമ്പെയ്ത്ത് മത്സരം ഇത്തവണയും ആവേശമായി. അത്തം നാളില് തുടങ്ങി തിരുവോണത്തിന്റെ തലേന്ന് വരെ നീളുന്ന ഈ വിനോദം പേരാമ്പ്രയുടെ തനത് ഓണാഘോഷ സംസ്കാരത്തിന്റെ ഭാഗമാണ്.
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഉള്നാടന് പ്രദേശങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ചെറുവണ്ണൂര് പഞ്ചായത്തിലെ ഓട്ടുവയല്, പേരാമ്പ്ര പഞ്ചായത്തിലെ ഇരവട്ടൂര് (ഈന്തലാട്ട് ഭാഗം), നൊച്ചാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മത്സരങ്ങള് നടത്തിയത്.
ഗ്രാമപ്രദേശങ്ങളിലെ പ്രായഭേദമന്യേയുള്ള നാട്ടുകാരും യുവാക്കളും ഒത്തുചേര്ന്ന് വളരെ ആവേശത്തോടെയാണ് മത്സരത്തില് പങ്കാളികളായത്. നാടിന്റെ തനിമ നിലനിര്ത്തുന്ന ഇത്തരം പരമ്പരാഗത കായികവിനോദങ്ങള് കാണാന് വന് ജനക്കൂട്ടമാണ് എത്തിയത്.