കോട്ടയം: പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്റെ പ്രയോജനം അടുത്ത തലമുറകള്‍ക്കും ലഭിക്കുമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും സിഎംഎസ് കോളജ് മാനേജരുമായ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്.
കോളിന്‍സ് ലൈബ്രറിയും ഇന്‍ഡിക് ഡിജിറ്റല്‍ ആര്ക്കൈവിസും (ഗ്രന്ഥപ്പുര) സംയുക്തമായി സിഎംഎസ് കോളജിലെ പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ഉദ്ഘാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുചര്‍ച്ച ദീപിക ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഞ്ജു ശോശന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റീനു ജേക്കബ്, എംജി യൂണിവേഴ്സിറ്റി ബെഞ്ചമിന്‍ ബെയ്ലി ചെയര്‍ പ്രഫ.ഡോ. ബാബു ചെറിയാന്, സിഎസ്ഐ മധ്യകേരള മഹായിടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, ഷിജു അലക്സ്, ജിസോ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖര്‍ തങ്ങളുടെ പക്കലുള്ള പുസ്തകങ്ങളും ഡിജിറ്റൈസേഷനായി കൈമാറും. പുതിയ പദ്ധതിയിലൂടെ ചരിത്ര പ്രാധാന്യമുള്ള സിഎംഎസ് കോളജില്‍ വിപുലമായ ഡിജിറ്റല്‍ ആര്‍ക്കൈവ് നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.ആദ്യഘട്ടമായി കോളജിലെ പുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്യുന്നത്.