Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested For Swindling

Alappuzha

പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

കാ​യം​കു​ളം: ഫോ​ൺ പേ ​വ​ഴി പ​ണം അ​യ​ച്ചു​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം ത​ട്ടാ​രു​പ​ടീ​ത്ത​തി​ൽ സ​ൽ​മാ​ൻ (21), കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം പ​ന്തം​പ്ലാ​വി​ൽ ല​ക്ഷം​വീ​ട്ടി​ൽ ഷാ​മോ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം പു​തി​യി​ടം ഭാ​ഗ​ത്തു​ള്ള എ​സ്ബിഐ എടിഎം സിഡിഎം കൗ​ണ്ട​റി​ന് സ​മീ​പ​മാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കി​ട്ട് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എടിഎം കൗ​ണ്ട​റി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ട് 2000 രൂ​പ ന​ൽ​കി​യാ​ൽ തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ഫോ​ൺ പേ ​വ​ഴി അ​യ​ച്ചു​ന​ൽ​കാ​മെ​ന്ന് പ്ര​തി​ക​ൾ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ പ്ര​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക അ​യ​ച്ചു​ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​നരീ​തി​യി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് സൂ​ച​ന. ചെ​റി​യ തു​ക​ക​ളാ​യ​തി​നാ​ൽ പ​ല​രും പ​രാ​തി ന​ൽ​കാ​ൻ മ​ടി​ച്ച​താ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​രാ​ൻ വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും സ​മാ​നരീ​തി​യി​ൽ ന​ട​ന്ന മ​റ്റ് ത​ട്ടി​പ്പു​ക​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

Latest News

Corehub Up