Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested In US For Insulting

America

ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ അ​പ​മാ​നി​ച്ച പ്ര​വാ​സി മ​ല​യാ​ളി അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ന്ത്യ​യെ​യും ദേ​ശീ​യ ചി​ഹ്ന​ങ്ങ​ളെ​യും നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ച്ചി​രു​ന്ന പ്ര​വാ​സി മ​ല​യാ​ളി ആ​ൽ​ബി​ച്ച​ൻ മു​രി​ങ്ങ​യി​ൽ (ആ​ൽ​ബി​ൻ മാ​ത്യു) അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ലാ​യി.

കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ അ​മേ​രി​ക്ക​ൻ ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഐസിഇ (ICE) വി​ഭാ​ഗ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ച​തി​നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി 25 മു​ത​ൽ ഇ​യാ​ൾ ജ​യി​ലി​ലാ​ണ്.

ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​യെ​യും പ്ര​തി​ജ്ഞ​യെ​യും വി​ക​ല​മാ​യ രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നും വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

ബി​ജെ​പി നേ​താ​വ് അ​നൂ​പി​ന്‍റെ പ​രാ​തി​യി​ൽ ആ​ലു​വ പോ​ലീ​സ് എ​ടു​ത്ത കേ​സും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മു​ൻ​പ് പാ​ലാ​യി​ലും പൂ​ഞ്ഞാ​റി​ലും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ള്ള ഇ​യാ​ൾ, 'ക്രി​സ്ത്യ​ൻ ലീ​ഗ്' എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു.

അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ ഇ​യാ​ളെ വൈ​കാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ങ്ങ​നെ​യെ​ങ്കി​ൽ നാ​ട്ടി​ലെ​ത്തു​ന്ന മു​റ​യ്ക്ക് കേ​ര​ള പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.

 

Latest News

Corehub Up