വിഴിഞ്ഞം : വീട്ടമ്മയെ വീടിന്റെ മുകൽനിലയിൽ നിന്ന് താഴെക്ക് തള്ളിയിട്ട് പരിക്കേൽപ്പിച്ച പ്രതിയെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. പുല്ലുവിള പി.പി വിളാകം പുരയിടത്തിൽ അജീൻ ഗോൺസലോസ് (29) ആണ് അറസ്റ്റിലായത്.ഇയാളുടെ ആക്രമണത്തിനിരയായ കോട്ടുകാൽ സ്വദേശിനിയായ 46 കാരിയെ മെഡിക്കൽ കോളജിലും അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. മർദ്ദിച്ച് അവശയാക്കിയ ശേഷമാണ് താഴെക്ക് തള്ളിയിട്ടത്.വീഴ്ചയിൽ തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.