Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulted A KSU Leader.

Kozhikode

കെ​എ​സ്‌​യു നേ​താ​വി​നെ എ​സ്എ​ഫ്‌​ഐ പ്രവർത്തകർ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദി​ച്ചു

 

കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വ് ഗ​വ. ഐ​ടി​ഐ​യ്ക്ക് മു​മ്പി​ല്‍ വ​ച്ച് കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​കെ. ജാ​നി​ബി​ന് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം. 25 ഓ​ളം എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ജാ​നി​ബി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് കെ​എ​സ്‌​യു ആ​രോ​പി​ച്ചു.
ഐ​ടി​ഐ​യി​ലെ യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തി​നെ​ക്കു​റി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​രോ​ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജാ​നി​ബ്. പ്രി​ന്‍​സി​പ്പ​ലു​മാ​യി സം​സാ​രി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ടു​റോ​ഡി​ല്‍ വെ​ച്ച് എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ വ​ള​ഞ്ഞി​ട്ട് മ​ര്‍​ദ്ദി​ച്ച​ത്. ബൈ​ക്കി​ന്‍റെ ചാ​വി, ഇ​ടി​വ​ള, ക​രി​ങ്ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ജാ​നി​ബി​ന്‍റെ ക​ണ്ണി​നും ചെ​വി​ക്കും ത​ല​യ്ക്കും കൈ​യ്ക്കും ഷോ​ള്‍​ഡ​റി​നും ഉ​ള്‍​പ്പെ​ടെ ഇ​ടി​ച്ച​താ​യും ദേ​ഹ​ത്ത് ച​വി​ട്ടി വീ​ഴ്ത്തി​യ​താ​യും കെ​എ​സ്‌​യു ആ​രോ​പി​ച്ചു.
ക​ണ്ണി​നും ത​ല​യ്ക്കും തോ​ളെ​ല്ലി​നും ചെ​വി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ജാ​നി​ബി​നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ക്ര​മം നി​ഷ്ഠൂ​രം:
മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

കോ​ഴി​ക്കോ​ട്: കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​കെ ജാ​നി​ബി​നെ ആ​ക്ര​മി​ച്ച എ​സ്എ​ഫ്‌​ഐ ന​ട​പ​ടി നി​ഷ്ഠൂ​ര​വും നി​ന്ദ്യ​വു​മാ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി ടി.​സി​ദ്ദി​ഖ്. അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ പൊ​ലി​സ് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ല. ക​ലാ​ല​യ​ങ്ങ​ളി​ലെ എ​സ്എ​ഫ്‌​ഐ​യു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന് സി​പി​എം നേ​തൃ​ത്വം ത​ട​യി​ട​ണം.​ക​ലാ​ല​യ​ങ്ങ​ള്‍ ആ​ശ​യ​സം​വാ​ദ​ങ്ങ​ള്‍​ക്കും രാ​ഷ്ട്രീ​യ മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​ക​ളാ​ക​ണം. അ​ല്ലാ​തെ അ​ക്ര​മ​ങ്ങ​ള്‍​ക്കും ഗു​ണ്ടാ​യി​സ​ത്തി​നു​മു​ള്ള ഇ​ട​ങ്ങ​ളാ​യി മാ​റ​രു​തെ​ന്നും മ​ന്ത്രി ടി.​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up