Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assaulting

Thiruvananthapuram

അ​മ്മാ​യിയ​മ്മ​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ മ​രു​മ​ക​ന്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ലം: അ​മ്മാ​യിയ​മ്മ​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ മ​രു​മ​ക​നെ തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും തി​രു​വ​ല്ലം ടോ​ള്‍​പ്ലാ​സാ​യ്ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ആ​ളു​മാ​യ ഇ​ശ​ക്കി രാ​ജി​നെ (39) യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ക​ഴി​യുകയായിരുന്നു ഇശക്കിരാജ്. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി​യ​തു ഭാ​ര്യാ​മാ​താ​വ് ചോ​ദ്യം ചെ​യ്താണ് ആക്രമണത്തിനു കാരണമായത്. ഇതേ തുടർന്നു സ​മീ​പ​ത്തു​കി​ട​ന്ന പൈ​പ്പ് എ​ടു​ത്ത് അ​മ്മാ​യി​ അ​മ്മ​യു​ടെ ത​ല​യ്ക്ക​ടി​ക്കുകയായിരുന്നു. ഇ​വ​രു​ടെ നെ​റ്റി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. അ​മ്മാ​യി​അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ശ​ക്കി രാ​ജ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.
വീ​ട്ട​മ്മ കി​ണ​റ്റി​ൽ വീ​ണു

ക​ഴ​ക്കൂ​ട്ടം: വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ട്ട​മ്മ കി​ണ​റ്റി​ൽ വീ​ണു. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വ് വ​ട്ട​വി​ള മാ​താ​വീ​ട് വീ​ട്ടി​ൽ ഷൈ​ല​ജ (60 )യാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. ഇന്നലെ ഉ​ച്ച​യോ​ടെ​യാ​യിരുന്നു സംഭവം. നി​ല​വി​ളികേ​ട്ട്് ഓടിയെത്തിയ നാ​ട്ടു​കാ​രാ​ണ് ഷൈ​ല​ജ​യെ കി​ണ​റ്റി​ൽനി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ക​ഴ​ക്കൂ​ട്ട​ത്തു നി​ന്നെത്തി​യ അ​ഗ്നി ശമനസേ​നാ​ഗം​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ ശൈലജയെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അപകടത്തിൽ പരിക്കേറ്റു

വി​ഴി​ഞ്ഞം: കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി​യും ആ​ക്ടീ​വ​യും കൂ​ട്ടി​യി​ടി​ച്ച് ആ​ക്ടീ​വ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മു​ല്ലൂ​ർ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി അം​ബി (55)യ്ക്കാണു പ​രി​ക്കേ​റ്റ​ത്. മു​ല്ലൂ​ർ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നു കൊ​ണ്ടു​വ​ന്ന ലോ​റി​യും സ്കൂ​ട്ട​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീ​ണ അം​ബി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽക്കുകയായിരുന്നു.

District News

മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യെ അ​ക്ര​മി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

ചി​റ്റൂ​ർ: അ​യ​ൽ​വാ​സി​യെ ക​മ്പി​വ​ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് സാ​ര​മാ​യ പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​യെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

മീ​നാ​ക്ഷി​പു​രം ഇ​ന്ദി​രാ ന​ഗ​ർ കോ​ള​നി കു​ഞ്ചു മ​ക​ൻ ദാ​സ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യു​ടെ അ​യ​ൽ​വാ​സി അ​രു​ൺ ശെ​ൽ​വ​നാ​ണ് അ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ത​ല​യി​ൽ ര​ക്തം വാ​ർ​ന്നൊ​ലി​ച്ച​നി​ല​യി​ൽ അ​രു​ൺ ശെ​ൽ​വ​നെ പൊ​ള്ളാ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടുപേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

കാ​ർ യാ​ത്രി​ക​നെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

അ​ടൂ​ർ: റോ​ഡ​രി​കി​ല്‍ വ​ഴി പ​റ​ഞ്ഞ് കൊ​ടു​ത്തു നി​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട മ​ണ്ണി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ്. മി​ഥു​ന്‍ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ര്‍​യാ​ത്രി​ക​ന് കൊ​ടു​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള​ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത് കൊ​ണ്ട് ഇ​ട​ത്തി​ട്ട​യി​ൽ നി​ന്ന​യാ​ളെ പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ മി​ഥുൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മി​ഥു​നെ കാ​റു​മാ​യി ഒ​റ്റ​പ്പാ​ല​ത്തു നി​ന്നാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നൂ​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

അംഗവൈകല്യമുള്ള ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദ്ദി​ച്ച യു​വാ​വ് പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​മ്പൂ​ര് ക​ട്ടു​കോ​ട് കി​ഴ​ക്കി​ന്‍​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (19) നെ​യാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​തി​ന് ബി​വ്റേ​ജ​സ് പൂ​ട്ടി​യ ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ അം​ഗ​വൈ​ക​ല്യ​മു​ള്ള ജീ​വ​ന​ക്കാ​ര​നാ​യ വി​മേ​ഷി(39)​നോ​ട് ഇ​യാ​ൾ മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞെ​ന്നും മ​ദ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​റു​പ​ടി ന​ൽ​കി​യ വി​മേ​ഷി​നെ ആ​ദ​ർ​ശ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ വി​മേ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ട​ന്‍​ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, എ​സ്ഐ അ​സീം, സി​വി​ല്‍ പോ​ലീ​സു​കാ​രാ​യ ജെ​സീം, ജി​ജു , വി​ഷ്ണു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ആ​ദ​ർ​ശി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

സ്ത്രീ​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

പ​ന്ത​ളം: സ്ത്രീ​ക​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും വൃ​ദ്ധ​മാ​താ​വി​നെ​യും മു​ന്‍ വൈ​രാ​ഗ്യ​ത്താ​ല്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട കു​ള​ന​ട മാ​ന്തു​ക മ​ല​യു​ടെ താ​ഴ​ത്തേ​തി​ല്‍ വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (41) ആ​ണ് പ​ന്ത​ളം പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 21-ന് ​രാ​ത്രി കു​ള​ന​ട അ​മ്മൂ​മ്മ​ക്കാ​വ് സ്വ​ദേ​ശി​നി​യെ​യാ​ണ് ഇ​യാ​ള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വൃ​ദ്ധ മാ​താ​വി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രും പ്ര​തി​യും ത​മ്മി​ല്‍ മൈ​ക്ക് സെ​റ്റി​ന്‍റെ ശ​ബ്ദ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​വും മ​റ്റും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തിന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ്ആ​ക്ര​മ​ണ​മെ​ന്നു പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​കാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ജി ​സ​ന്തോ​ഷ് കു​മാ​റി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ന്ത​ളം എ​സ്എ​ച്ച്ഒ ടി. ​ഡി. പ്ര​ജീ​ഷ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യു. ​വി. വി​ഷ്ണു, എ​എ​സ് ഐ ​വൈ. ജ​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

പ​ങ്കാ​ളി​യെ കേ​ബി​ൾ​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ​ങ്കാ​ളി​യെ കേ​ബി​ൾ​കൊ​ണ്ട് ക്രൂ​ര​മാ​യ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​മോ​ർ​ച്ച നേ​താ​വ് അ​റ​സ്റ്റി​ൽ. യു​വ​മോ​ർ​ച്ച എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പു പ​ര​മ​ശി​വ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗോ​പു​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ദേ​ഹം മു​ഴു​വ​ൻ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​മാ​യി പെ​ൺ​കു​ട്ടി മ​ര​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഗോ​പു​വും പെ​ൺ​കു​ട്ടി​യും അ​ഞ്ച് വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​ണ്. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ഗോ​പു മ​ര​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ പോ​ലീ​സ് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു. രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ക്രൂ​ര പീ​ഡ​ന​ത്തി​ന്‍റെ കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പു​റ​ത്തു​പോ​കാ​ൻ സ​മ്മ​തി​ക്കാ​തെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​മെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി വി​വാ​ഹ​മോ​ചി​ത​യാ​ണ്. മു​ൻ ബ​ന്ധ​ത്തി​ലെ കു​ട്ടി​ക​ളെ കൊ​ല്ലു​മെ​ന്നു ഗോ​പു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ‌​കി.

 

Latest News

Corehub Up