Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly Contituency

Alappuzha

കടലിന്‍റെ കരുത്തുമായി ആലപ്പുഴയുടെ യുവതാരം

ആലപ്പുഴ: യുഡിഎഫിന് ആലപ്പുഴ പിടിക്കാൻ കടൽച്ചൂരുമായി ഒരു യുവതാരം. അധ്വാനത്തിന്‍റെ കരുത്തുമായി മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നൊരു യുവസാരഥി. ആലപ്പുഴ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേതൃത്വം കണ്ടെത്തിയത് കെഎസ്‌യു ജില്ലാ പ്രസിഡന്‍റും ഡിസിസി മെംബറുമായ എ.ഡി. തോമസിനെ. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെ മത്സ്യത്തൊഴിലാളിയായ അരശര്‍ക്കടവില്‍ ഡോമിനിക് ജാക്‌സന്‍റെയും അക്കാമ്മയുടെയും മൂന്നു മക്കളില്‍ മൂത്തവനാണ് തോമസ്.

ജീവിതപ്രാരാബ്ധങ്ങളോടു പൊരുതിനേടി മനക്കരുത്തുമായാണ് എ.ഡി. തോമസ് നിയമസഭയിലേക്കുള്ള കന്നി അങ്കത്തിന് ഇറങ്ങുന്നത്. കഷ്ട്പ്പാടിന് ഇടയിലും കടലില്‍ പോയി മത്സ്യബന്ധനം നടത്തി ഉപജീവനമാര്‍ഗത്തിനുള്ള വരുമാനം കണ്ടെത്തി പൊതുപ്രവര്‍ത്തനം നടത്തുന്ന തോമസ് പുതുതലമുറയ്ക്ക് ആവേശമാണ്.

ആലപ്പുഴയിൽ കരുത്തുറ്റ യുവതാരത്തെ ഇറക്കാനുള്ള കോൺഗ്രസിന്‍റെ അന്വേഷണമാണ് തോമസിൽ എത്തിയത്. മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പോലീസിന്‍റെ മർദനത്തിന് ഇരായയ ചരിത്രവും ഈ യുവനേതാവിനുണ്ട്.

കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കാലയളവിലാണ് കെഎസ്‌യു പ്രസ്ഥാനത്തിലൂടെ തെരഞ്ഞെടുപ്പ രാഷ്‌ട്രയത്തിലേക്കെത്തിയത്. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജിലെ പഠനത്തിനിടയിൽ രാഷ്‌ട്രീയം ഗൗരവത്തോടെ ഏറ്റെടത്തു. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായി. പോള്‍ ചെയ്ത 90 ശതമാനം വോട്ടും നേടി യൂണിയന്‍ ചെയര്‍മാനായി.

കേരള യൂണിവേഴ്‌സിറ്റി അഡ്ജുഡിക്കേഷന്‍ കമ്മിറ്റി മെമ്പര്‍, കെഎസ്‌യു ആലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ഏറ്റവും പ്രായം കുറഞ്ഞ കെഎസ്‌യു ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് എന്നിങ്ങനെ പടിപടിയായി വളർന്നു. സേവാദള്‍ ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ഐഎന്‍ടിയുസി കലവൂര്‍ മേഖല ഭാരവാഹി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ ഒന്നായ ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റായി. കേരളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സ്യ സഹകരണ സംഘം പ്രസിഡന്‍റ് കൂടിയാണ് തോമസ്. സിപിഎമ്മിന്‍റെ സിറ്റിംഗ് എംഎല്‍എ പി.പി. ചിത്തരഞ്ജനാണ് ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കരുത്തനെ തളയ്ക്കാൻ യുവരക്തത്തിനാകുമോയെന്ന ആകാംക്ഷയാണ് ബാക്കിയാകുന്നത്.

Latest News

Corehub Up