കോട്ടയം: ദീപികയ്ക്കു തന്റെ ഹൃദയത്തിലാണു സ്ഥാനമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനാലാണ് സ്പീക്കറായി ചുമതലയേറ്റതിന്റെ പിറ്റേന്നുതന്നെ താൻ ദീപികയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷംകൊണ്ട് നമുക്കു സാധിക്കാതെപോയ ഒരുപാട് കാര്യങ്ങളുമുണ്ട്. വേദനയും ദുഃഖവും അവശേഷിപ്പിക്കുന്ന ഒരു രൂപമുണ്ട് കോട്ടയത്ത്. അതു നമുക്ക് പൂര്‍ത്തിയാക്കണം. ഇന്‍ഡോര്‍ സ്റ്റേഡിയം പണിയിപ്പിച്ചതു താനാണ്. 2011ല്‍ താന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണ് അതു പൂര്‍ത്തിയാക്കിയത്. മൂന്നിലൊന്നു പണി ഇപ്പോഴും പൂര്‍ത്തിയാക്കാനുണ്ട്. അതിന്റെ അന്തിമഘട്ടം പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിനെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.