Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assigned To

സ്കൂളിൽ ഭക്ഷണവിതരണത്തിന് വിദ്യാർഥികളെ നിയോഗിക്കരുത്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്‌​​​ഡ​​​ഡ്, അ​​​ൺ​​​എ​​​യ്‌​​​ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​നും സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി നി​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​​ന്ന് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ്. വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ, ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ, യാ​​​ത്ര​​​യ​​​യ​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ, വി​​​വി​​​ധ ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ അ​​​തി​​​ഥി​​​ക​​​ൾ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും ഭ​​​ക്ഷ​​​ണ​​​വും പാ​​​നീ​​​യ​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും മ​​​റ്റ് സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്ത​​​സി​​​നും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കും വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ണ​​​ത​​​യാ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ ആ​​​ത്മാ​​​ഭി​​​മാ​​​ന​​​ത്തെ​​​യും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​തി​​​നും ക​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും ച​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ന്തഃ​​​സ​​​ത്ത​​​യ്ക്ക് നി​​​ര​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചാ​​​ൽ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.

Latest News

Corehub Up