ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വിബി-ജി-റാം ജി) പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏരിയാ ഓഫീസർമാരെ വിന്യസിക്കും.
ജൂലൈ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന പദ്ധതിയിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ സാങ്കേതികവും ഭരണപരവുമായ പിന്തുണ നൽകാനും പ്രാദേശികതലത്തിലുള്ള വെല്ലുവിളികൾ പരിഹരിക്കാനുമുള്ള ഉത്തരവാദിത്വം ഏരിയ ഓഫീസർമാർക്കായിരിക്കും.