Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistance

Kollam

ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കും: മ​ന്ത്രി അ​ബ്‌ദുള്‍ ഗ​ഫൂ​ര്‍

ച​വ​റ : നീ​ണ്ട​ക​ര പു​ത്ത​ന്‍ തു​റ​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ പു​ത്ത​ന്‍ തു​റ​യി​ലെ ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​നു​ണ്ടാ​യ ദു:​ഖ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ങ്ക് കൊ​ള്ളു​ന്നു. ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട് കാ​ണാ​താ​കു​ന്ന​വ​ര്‍​ക്കാ​യി തി​ര​ച്ചി​ലി​നും ആ​ധു​നി​ക സം​വി​ധാ​നം ഒ​രു​ക്കും.

ഗൗ​തം കൃ​ഷ്ണ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കാ​ല​താ​മ​സം വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ളു​പ​യോ​ഗി​ച്ച് തെര​ച്ചി​ല്‍ ശ​ക്ത​മാ​ക്കും.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് മ​ന്ത്രി ഗൗ​തം കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം ഗൗ​തം കൃ​ഷ്ണ​യു​ടെ അ​മ്മ രേ​ഷ്മ​യു​മാ​യി സം​സാ​രി​ച്ചു.
സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. മ​ന്ത്രി​ക്കൊ​പ്പം ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ്, ഫി​ഷ​റീ​സ് വ​കു​പ്പ് അ​സി​.ഡ​യ​റ​ക്ട​ര്‍ കെ.​ഒ. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഐ. ​ജ​യ​ല​ക്ഷ്മി, ച​വ​റ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ്, കി​ഷോ​ര്‍ അ​മ്പി​ലാ​ക്ക​ര, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ലാ​ല്‍ എ​ന്നി​വ​ര്‍ ഒ​പ്പമു​ണ്ടാ​യി​രു​ന്നു.

 

District News

അ​മ​ര​ക്കാ​ര​ന് ചി​കി​ത്സാസ​ഹാ​യം

കു​മ​ര​കം: വ​ർ​ഷ​ങ്ങ​ളാ​യി അ​മ​ര​പ്പ​ങ്കാ​യം പി​ടി​ച്ച് വി​ജ​യ​കി​രീ​ട​ത്തി​ലേ​ക്ക് പ​ല ക​ളി​വ​ള്ള​ങ്ങ​ളെ​യും ന​യി​ച്ച ബി​ൻ​സി​യു​ടെ ജീ​വ​ൻ നി​യ​ന്ത്രി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ അ​മ​ര​ക്കാ​ർ. ക​ളി​വ​ള്ള​ങ്ങ​ളു​ടെ ദി​ശ തെ​റ്റാ​തെ കാ​ക്കു​ന്ന അ​മ​രപ്പ​ങ്കാ​യ​ക്കാ​ർ ബി​ൻ​സി​മോ​ന്‍റെ പു​തുജീ​വി​ത​ത്തി​നാ​യി​ട്ടാ​ണ് ഒ​ത്തൊ​രു​മി​ച്ച​ത്.

നെ​ഹ്‌​റു ട്രോ​ഫി, ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് തു​ട​ങ്ങി​യ ജ​ല​മേ​ള​ക​ളി​ൽ അ​മ​ര​പ്പ​ങ്കാ​യ​ത്തി​ൽ മി​ക​ച്ച അ​മ​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ് കു​മ​ര​കം മ​ങ്കു​ഴി പു​തു​ചി​റ​വീ​ട്ടി​ൽ ബി​ൻ​സി​മോ​ൻ. ഇ​ക്ക​ഴി​ഞ്ഞ നെ​ഹ്‌​റു ട്രോ​ഫി - സി​ബി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ്ബി​ന്‍റെ​യും ചെ​റു​ത​ന ചു​ണ്ട​ന്‍റെ​യും മൂ​ന്നാം പ​ങ്കാ​യ​ക്കാ​ര​നാ​യി​രു​ന്നു ബി​ൻ​സി​മോ​ൻ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ബി​ൻ​സി​മോ​ന്‍റെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​യ ബി​ൻ​സി​മോ​ൻ കി​ഡ്നി രോ​ഗം പി​ടി​പെ​ട്ടു കി​ട​പ്പി​ലാ​യി. ഒ​രു കി​ഡ്നി പൂ​ർ​ണ​മാ​യി ത​ക​രാ​റി​ലാ​കു​ക​യും ര​ണ്ടാ​മ​ത്തേ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, ത​ങ്ങ​ളി​ലൊ​രു​വ​നു​വേ​ണ്ടി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ അ​മ​ര​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വ​ള്ളം​ക​ളി​യി​ൽ വ്യ​ത്യ​സ്ത വ​ള്ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​വ​ർ ബി​ൻ​സി​മോ​നാ​യി ഒ​രു​മി​ച്ച് തു​ഴ​യെ​റി​ഞ്ഞു. ‘അ​മ​രം’ എ​ന്ന പേ​രി​ൽ ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ തു​ട​ങ്ങു​ക​യും അ​തു​വ​ഴി സ​മാ​ഹ​രി​ച്ച തു​ക ബി​ൻ​സി​മോ​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ​മാ​റു​ക​യും ചെ​യ്തു.

Latest News

Corehub Up