Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Asutralian Women

മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഗം​ഭീ​ര ജ​യം; ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ

ഹൊ​ബാ​ർ​ട്ട്: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ൻ വ​നി​ത​ക​ളെ ത​ക​ർ​ത്ത​തോ​ട​യാ​ണ് ഓ​സീ​സ് വ​നി​ത​ക​ൾ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​ത്. ഇന്നത്തെ മത്സരത്തിൽ 185 റൺസിനാണ് കങ്കാരുപട വിജയിച്ചത്.

ഓസ്ട്രേലിയൻ വനിതകൾ ഉയർത്തിയ 410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾ 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 44 റൺസെടുത്ത സ്നേഹ് റാണയും 42 ജെമീമ റോഡ്രിഗസും 29 റൺസെടുത്ത ദീപ്തി ശർമയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി അലാന കിംഗ് നാല് വിക്കറ്റെടുത്തു. ജോർജിയ വെയർഹാം രണ്ട് വിക്കറ്റും നിക്കോളാ കാരിയും അന്നാബെൽ സതർലൻഡ് ആഷ്ലെ ഗാർഡ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 409 റ​ൺ‌​സെടുത്തത്. ക്യാ​പ്റ്റ​ൻ അ​ലീ​സാ ഹീ​ലി​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബേ​ത് മൂ​ണി​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും ജോ​ർ​ജി​യ വോ​ളി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

158 റ​ൺ​സെ​ടു​ത്ത ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ്സ്കോ​റ​ർ. 98 പ​ന്തി​ൽ 27 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സ്. മൂ​ണി 106 റ​ൺ​സാ​ണെ​ടു​ത്ത​ത്. 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും താ​രം അ​ടി​ച്ചെ​ടു​ത്തു. ജോ​ർ​ജി​യ വോ​ൾ 62 റ​ൺ​സും നി​ക്കോ​ള ക്യാ​രി 34 റ​ൺ​സും എ​ടു​ത്തു.

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി ശ്രീ​ച​ര​ണി​യും സ്നേ​ഹ് റാ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. രേ​ണു​ക സിം​ഗ് ഠാ​ക്കൂ​റും കാ​ഷ്‌​വീ ഗൗ​ത​മും ദീ​പ്തി ശ​ർ​മ​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമാണ് ഓസ്ട്രേലിയൻ വനിതകൾ വിജയിച്ചത്.

Latest News

Corehub Up