Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : At ISRO

ഇസ്രോയിൽ കൂട്ടരാജി; ദൗത്യങ്ങൾ തടസപ്പെടാതിരിക്കാൻ നടപടിക്കൊരുങ്ങി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്ആ​ർ​ഒ​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ശാ​സ്ത്ര​ജ്ഞ​ർ രാ​ജി​വ​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ഗ​​ഗ​ൻ​യാ​ൻ പോ​ലെ​യു​ള്ള ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള നി​ർ​ണാ​യ​ക ദൗ​ത്യ​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ഇ​ന്ത്യ​യു​ടെ നി​ർ​ണാ​യ​ക ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ‍ൻ​ജി​നി​യ​ർ​മാ​രു​ടെ​യും ശാ​സ്ത്ര​ജ്ഞ​രു​ടെ​യും സ്വ​മേ​ധ​യാ വി​ര​മി​ക്ക​ലും രാ​ജി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഐ​എ​സ്ആ​ർ​ഒ​യി​ലെ പ്ര​ധാ​ന ബ​ഹി​രാ​കാ​ശ ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ ബ​ഹി​രാ​കാ​ശ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ​നി​ന്നാ​ണ് രാ​ജി. വി​എ​സ്എ​സ്‌​സി, യു​ആ​ർ​എ​സ് സി, ​ച​ന്ദ്ര​യാ​ൻ-3 തു​ട​ങ്ങി​യ ദൗ​ത്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഐ​എ​സ്ആ​ർ​ഒ​യു​ടെ ഏ​റ്റ​വും അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള നൂ​റി​ല​ധി​കം ശാ​സ്ത്ര​ജ്ഞ​രാ​ണ് ചു​മ​ത​ല​യൊ​ഴി​ഞ്ഞ​ത്. ഇ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന സ്ഥാ​പ​ന​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഭാ ​ദാ​രി​ദ്ര്യം വ​ന്ന​താ​യി വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ടു​ത്ത ജോ​ലിസ​മ്മ​ർ​ദ​വും സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് കൂ​ട്ടരാ​ജി​ക്കു പി​ന്നി​ലെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, നൂ​​റോ​​ളം മു​​ൻ​​നി​​ര ശാ​​സ്ത്ര​​ജ്ഞ​​ർ രാ​​ജി​​വ​​ച്ച​​തി​​നെ​​ച്ചൊ​​ല്ലി​​യു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ഹ​​മ​​ന്ത്രി (സ്വ​​ത​​ന്ത്ര ചു​​മ​​ത​​ല) ഡോ. ​​ജി​​തേ​​ന്ദ്ര സിം​​ഗ് പ​റ​ഞ്ഞു.

ഈ ​​രാ​​ജി​​ക​​ൾ ഭ​​ര​​ണ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗം മാ​​ത്ര​​മാ​​ണെ​​ന്നും ഐ​​എ​​സ്ആ​​ർ​​ഒ​​യി​​ൽ മ​​റ്റ് വ​​ലി​​യ പ്ര​​ശ്ന​​ങ്ങ​​ളൊ​​ന്നും നി​​ല​​നി​​ൽ​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ഈ ​​വി​​ഷ​​യ​​ത്തി​​ൽ യാ​​തൊ​​രു​​വി​​ധ വി​​വാ​​ദ​​വും ഇ​​ല്ലെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഈ ​മാ​സം 14നാ​ണ് ബ​ഹി​രാ​കാ​ശ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജി അ​നു​വ​ദി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര​ജ്ഞ​ൻ, എ​ൻ​ജി​നി​യ​ർ എ​ന്നീ പ​ദ​വി​ക​ളി​ലു​ള്ള​വ​രോ അ​തി​ന് താ​ഴെ​യു​ള്ള​വ​രോ ആ​യ ശാ​സ്ത്ര-​സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന അ​ത്ത​രം അ​ഭ്യ​ർ​ഥ​ന​ക​ളെ​ല്ലാം അ​ന്തി​മതീ​രു​മാ​ന​ത്തി​നാ​യി ഡ​യ​റ​ക്‌​ട​ർ​മാ​രു​ടെ വ്യ​ക്ത​മാ​യ ശി​പാ​ർ​ശ​ക​ളോ​ടു​കൂ​ടി ബ​ഹി​രാ​കാ​ശ വ​കു​പ്പി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം.

Latest News

Corehub Up