കട്ടിപ്പാറ: താമരശേരി ഉപജില്ലാ കായികമേളയില്‍ യുപി വിഭാഗത്തിൽ ചാമ്പ്യന്‍ഷിപ് നേടിയ കട്ടിപ്പാറ നസ്രത്ത് യുപി സ്കൂളിലെ കായിക താരങ്ങളെ സ്കൂള്‍ മാനേജ്മെന്റും കട്ടിപ്പാറ പഞ്ചായത്തും സംയുക്തമായി ആദരിച്ചു.
ഫാ. പ്രിയേഷ് തേവടിയിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സജീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേംജി ജയിംസ്, വിദ്യാഭ്യാസ സ്റ്റാന്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുഫീറ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഷാഹിം ഹാജി, വാര്‍ഡ് അംഗം ജംഷീന അസീസ്, ഹെഡ്മിസ്ട്രസ് ലിസ സാലസ്, നസ്രത്ത് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്, പിടിഎ പ്രസിഡന്റ് സി.എം. ബഷീര്‍, എംപിടിഎ ചെയര്‍പേഴ്സണ്‍ ബിന്ദു ബൈജു, പിടിഎ വൈസ് പ്രസിഡന്റ് അയ്യൂബ്, സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ ബിന്‍സിമോള്‍ ജെ. അരുവിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കായികതാരങ്ങളെ നയിച്ച അധ്യാപകന് കെ.യു. തോമസിനെ അനുമോദിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കട്ടിപ്പാറ ടൗണില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി.