Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atlanta Marthoma Church

America

അ​റ്റ്‌​ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ക​ൺ​സേ​ർ​ട്ട് 23ന്

അ​റ്റ്‌​ലാ​ന്‍റാ: ക്രൈ​സ്ത​വ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ റ​വ. ജേ​ക്ക​ബ് തോ​മ​സ് (അ​നി​ക്കാ​ട് അ​ച്ച​ൻ) ന​യി​ക്കു​ന്ന സു​വ​ർ​ണ​നാ​ദം വോ​ള്യം 41 "ഫേ​സ് ടു ​ഫേ​സ്' ലൈ​വ് സ്ട്രീ​മിം​ഗ് മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ട് ഈ ​മാ​സം 23ന് ​ന​ട​ക്കും.

അ​റ്റ്‌​ലാ​ന്‍റാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യാ​യ റ​വ. ജേ​ക്ക​ബ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് (ഐ​ഡി: 769 374 4841, പാ​സ്‌​വേ​ർ​ഡ്: music) ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

പ​രി​പാ​ടി ഇ​എ​സ്‌​ടി സ​മ​യം രാ​ത്രി 8.30ന് ​ന​ട​ക്കും (ഡാ​ള​സ് സ​മ​യം വെ​ള്ളി രാ​ത്രി 7.30, ഇ​ന്ത്യ​ൻ സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ്). ഐ​പി​എ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. സാ​മു​വ​ൽ ഉ​ദ്ഘാ​ട​ന​വും സ​മാ​പ​ന പ്രാ​ർ​ഥ​ന റ​വ. സാം ​ലൂ​ക്കോ​സും നി​ർ​വ​ഹി​ക്കും.

സ​ണ്ണി, ജോ​ജു, സു​രാ​ന​ന്ദ്, റ​വ. സാം ​ലൂ​ക്കോ​സ്, ഷീ​ബ, ബീ​ന, ഇ​ഷ വി​നീ​ഷ്, ര​ജ​നി, മേ​ഴ്സി, ജെ​നി തു​ട​ങ്ങി​യ​വ​ർ സം​ഗീ​ത വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. ഈ ​സാ​യാ​ഹ്ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up