Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Atmospheric

Palakkad

തീ​പി​ടിത്ത​മു​ണ്ടാ​യ ക​ണ​ച്ചി​പ്പ​രു​തയി​ൽ അന്തരീക്ഷ ഓ​ക്സി​ജന്‍റെ അ​ള​വ് കൂ​ടു​ത​ലെ​ന്നു ക​ണ്ടെ​ത്ത​ൽ

വ​ട​ക്ക​ഞ്ചേ​രി: ചൊ​വ്വാ​ഴ്ച വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ ക​ണ​ച്ചി​പ്പ​രു​ത മേ​ഖ​ല​ക​ളി​ൽ വാ​യു​വി​ലു​ള്ള ഓ​ക്സി​ജ​ന്‍റെ അ​ള​വ് ശ​രാ​ശ​രി​ക്കും വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. വാ​യു​വി​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വ് ശ​രാ​ശ​രി 21 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ ഈ ​മേ​ഖ​ല​യി​ൽ ഇ​ത് 30 ശ​ത​മാ​ന​ത്തി​ന​ടു​ത്തു വ​രെ​യു​ണ്ടെ​ന്ന് സ്വ​കാ​ര്യ സം​രം​ഭ​ക​ത്വ​ത്തി​ൽ ക​ണ​ച്ചി​പ്പ​രു​ത​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ന​ട​ത്തു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പീ​റ്റ​ർ സി. ​മാ​ത്യു പ​റ​ഞ്ഞു.​

വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഇ​ത് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഓ​ക്സി​ജ​ന്‍റെ അ​ള​വ് 23.5 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലാ​യാ​ൽ ആ ​പ്ര​ദേ​ശ​ത്തെ ഓ​ക്സി​ജ​ൻ എ​ൻ​റി​ച്ച് മേ​ഖ​ല​യാ​യാ​ണ് ക​ണ​ക്കാ​ക്കു​ക.​

ക​ണ​ച്ചി​പ്പ​രു​ത​ക്ക​ടു​ത്തുള്ള പാ​ല​ക്കു​ഴി​യി​ലാ​ണി​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ക്സി​ജ​ന്‍റെ അ​ള​വു​ള്ള​ത്.​ പാ​ല​ക്കു​ഴി​യി​ൽ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലു​ണ്ട്. ഓ​ക്സി​ജ​ന്‍റെ അ​ള​വ് ഉ​യ​ർ​ന്നുനി​ന്നാ​ൽ തീ​പി​ടിത്തസാ​ധ്യ​ത​യും കൂ​ടും.​ ഉ​യ​ർ​ന്ന ചൂ​ടു കൂ​ടി​യാ​കു​മ്പോ​ൾ എ​ല്ലാം പി​ടിവി​ട്ടു പോ​കും. ഓ​ക്സി​ജ​ൻ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ത്ത് മെ​ഴു​കു​തി​രി ക​ത്തി​ച്ചാ​ൽ അ​ത് കൂ​ടു​ത​ൽ തെ​ളി​ച്ച​ത്തി​ലും വേ​ഗ​ത്തി​ലും ക​ത്തും. ഇ​തി​നാ​ൽ ചെ​റി​യ തീ​പ്പൊ​രി​യി​ൽ വ​ലി​യ തീ​പി​ടു​ത്ത​മു​ണ്ടാ​കാ​മെ​ന്ന് പ​റ​യു​ന്നു. ക​ണ​ച്ചി​പ്പ​രു​ത​യി​ൽ തീ​ പെ​ട്ടെ​ന്ന് പ​ട​ർ​ന്നുക​യ​റാ​ൻ കാ​ര​ണ​മാ​യ​ത് ഇ​തെ​ന്നാ​ണ് നി​ഗ​മ​നം.

പ​ച്ച​ക്കാ​ടു​ക​ൾ വ​രെ തീ​യി​ല​മ​ർ​ന്നു. ഈ​ർ​പ്പം കൂ​ടു​ത​ലും സ​സ്യ​ങ്ങ​ളും മ​ര​ങ്ങ​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​കു​മ്പോ​ൾ പ്ര​കാ​ശ സം​ശ്ലേ​ഷ​ണം വ​ഴി മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പു​റ​ത്തു​വി​ടു​ന്ന​താ​ണ് ഓ​ക്സി​ജ​ന്‍റെ അ​ള​വ് കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

പ്യൂ​രി​റ്റി​യു​ള്ള ഓ​ക്സി​ജ​ൻ വ​ഴി മ​നു​ഷ്യ​ർ​ക്ക് ഉ​ന്മേ​ഷ​വും ആ​രോ​ഗ്യ​വും ശ്വ​സ​ന പ്ര​ക്രി​യ എ​ളു​പ്പ​മാ​കു​മെ​ന്ന ഗു​ണ​വു​മു​ണ്ട്.

Latest News

Corehub Up