കൊല്ലം /അഞ്ചല്‍: മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിഷേധിക്കാനിറങ്ങിയ സിപിഎം പ്രവർത്തകർ ഡിസിസി ഓഫീസിനു നേരെ അക്രമം നടത്തിയെന്ന് കോൺഗ്രസ്.
ഡിസിസി ഓഫീസിൽ വച്ചിരുന്നതടക്കം നൂറിലേറെ കോൺഗ്രസിന്റെ ഫ്ളക്സ് ബോർഡുകളാണ് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ തകർത്തത്.
ഡിസിസി ഓഫീസിനു നേരെയുള്ള സിപിഎം അതിക്രമത്തിനെതിരെ ജില്ലയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഞ്ചലില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ് യു പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തിയെന്ന് ആരോപിച്ചു സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതോടെയാണ് അഞ്ചലിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ തകർക്കുകയും ഡിസിസി ഓഫീസിനു നേരെ അതിക്രമം നടത്തിയെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ അഞ്ചലിൽ പ്രകടനം നടത്തിയിരുന്നു.
പ്രകടനം കോളജ് ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറുഭാഗത്ത് സംഘടിച്ചുനിന്ന സിപിഎം, ഡിവൈഎഫ് ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ ഇരുകൂട്ടരും നേര്‍ക്ക് നേര് എത്തുകയും വാക്കേറ്റവും തുടർന്ന് തര്‍ക്കവുമായി. തര്‍ക്കം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
സംഘര്‍ഷത്തില്‍ യൂത്ത്കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പിന്നീട് പട്ടണത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകരത്തിന് പകരമായി സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ വലിച്ചുകീറുകയും സർക്കാരി െ ന്റ വികസന നേട്ടങ്ങൾ പറയുന്ന പരസ്യങ്ങളിലെ മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കരി ഓയില്‍ കോരി ഒഴിക്കുകയും ഉണ്ടായി.
കെപിസിസി ജനറല്‍ സെക്രട്ടറി സൈമണ്‍ അലക്സ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.ജെ.ഷോം, ഡിസിസി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷ് നെട്ടയം സുജി, അഗസ്ത്യക്കോട് രാധാകൃഷണന്, ഷെറിന്, റീന ഷാജഹാന് ഉള്‍പ്പടെയുള്ള നേതാക്കള്‍ നേതൃത്വം നല്കി.
ഡിസിസി ഓഫീസ് ആക്രമണം ആസൂത്രിതം: പി. രാജേന്ദ്രപ്രസാദ്
കൊല്ലം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെെ പ്രതികാരമാണ് ആരോഗ്യ മന്ത്രി വീണാ ജോർജും സ്പീക്കർ എ. എൻ. ഷംസീറും, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്നു നടത്തിയ ഗൂഢാലോചനയെ തുടർന്ന് കേരളത്തിലെമ്പാടും സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തുന്ന തെരുവ് ഗു ണ്ടായിസമെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ആരോപിച്ചു.
കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ ദയനീയ പരാജയത്തി െ ന്റ വൈരാഗ്യം തീർക്കുവാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഡിസിസി ഓഫീസിലുണ്ടായത്. ഓഫീസിൽ വച്ചിരുന്ന പുതുയുഗ യാത്രയുടെ അനേകം ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കുകയും എസ്എൻ ലോ കോളജിൽ നാട്ടിയിരുന്ന കെഎസ് യു വി െ ന്റ കൊടിമരം മുറിച്ചെടുത്ത് ഡിസിസി ഓഫീസിൽ കൊണ്ടിടുകയും ചെയ്തു.
ചവറ ടൈറ്റാനിയത്തിന് മുന്നിൽ വച്ചിരുന്ന അനേകം ബോർഡുകൾ നശിപ്പിക്കുകയും ജില്ല ഒട്ടാകെ പുതുയുഗ യാത്രയുടെ ബോർഡുകൾ നശിപ്പിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണ്. കള്ളകഥ മെനഞ്ഞ് സർക്കാരിനെതിരെയുള്ള ജനവികാരത്തിൽ നിന്നു ശ്രദ്ധ തിരിക്കുവാനുള്ള സിപിഎമ്മി െ ന്റ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിതെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.
പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണം പാർട്ടി പ്രവർത്തകരുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ്. കുട്ടികുരങ്ങുകളെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സിപിഎം ഇതിന് അറുതി വരുത്തുന്നില്ലെങ്കിൽ ഏത് ആക്രമണത്തെയും ചെറുക്കുവാൻ കോൺഗ്രസ് തയാറാകും എന്നതിൽ സംശയമില്ല. പല സ്ഥലങ്ങളിലും ഈ ആക്രമണങ്ങൾ നടക്കുമ്പോൾ നീതിനിർവഹണം നടത്തേണ്ട പോലീസ് നോക്കി കുത്തിയാവുന്നത് പോലീസ് സേനയ്ക്ക് ആക്ഷേപമാണ്. ഗുണ്ടാ ആക്രമണം നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങി നൽകുവാൻ പോലീസ് തയാറാവണമെന്ന് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.
സിപിഎം അക്രമം ജനാധിപത്യ വിരുദ്ധം:കെ. സി .രാജൻ
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ബോർഡുകളും ബാനറുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നത് കഴിഞ്ഞ രണ്ടു ദിവസമായി സിപിഎം പ്രവർത്തകർ വ്യാപകമായി നശിപ്പിച്ച നടപടി തികഞ്ഞ ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്നു യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. ഒരു പ്രസ്ഥാനത്തി െന്റ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചത് കൊണ്ട് ജനഹൃദയങ്ങളിൽ നിന്ന് അതിനെ ഇല്ലാതാക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണെന്നും പ്രത്യേകിച്ച് കമ്യൂണിസ്റ്റുകൾ അതിന് തുനിയുന്നത് നല്ലതല്ലെന്നും കെ.സി. രാജൻ പറഞ്ഞു.