ചവറ : വിരോധം നിമിത്തം അറുപതുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.
ചവറ വടക്കുംഭാഗം മനുഭവനം വീട്ടില്‍ സോനു എന്നുവിളിക്കുന്ന അനുപ്രസാദ്(27) ആണ് അറസ്റ്റിലായത്. വടക്കുംഭാഗം സ്വദേശിയായ വില്യംസിനെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.30ന് തെക്കുംഭാഗം നടക്കാവ് ഹോട്ടലിന് സമീപത്തുവച്ച് അനുപ്രസാദ് വലിച്ചെറിഞ്ഞ കുപ്പിവെള്ളം നടന്നപോയ വില്യംസിന്റെ ദേഹത്ത് വീണു. അത് ചോദ്യം ചെയ്തതിലുള്ള വിരോധത്താല്‍ അനുപ്രസാദ് വെട്ടുകത്തി കൊണ്ട് വില്യംസിനെ ആക്രമിക്കുകയായിരുന്നു. ചവറ തെക്കുംഭാഗം പോലീസാണ് കേസെടുത്തത്.
ചവറ തെക്കുംഭാഗം പൊ ലീസ് ഇന്‍സ്പെക്ടര്‍ ബിനുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. നിയാസ്, എസ്ഐ പ്രദീപ്, എസ്സിപിഒ മണിക്കണ്ഠന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്.