കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷത്തിന്റെ വിളംബര റാലിയിലും സമ്മേളനത്തിലും അണിനിരന്നത് നിരവധി പ്രമുഖർ. ലൂര്‍ദ് പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച വിളംബര റാലി തിരുനക്കരയിലെത്തിയ ശേഷമായിരുന്നു സമ്മേളനവും 140 ദീപം തെളിക്കലും.
മന്ത്രി വി.എന്‍. വാസവന്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു, സുപ്പീരിയർ ജനറൽ ഫാ. ഗീവർഗീസ് കുറ്റിയിൽ ഒഐസി, കെ.സി. ജോസഫ്, തോമസ് ചാഴികാടന്, സ്റ്റീഫന്‍ ജോര്‍ജ്, ഫ്രാന്‍സിസ് തോമസ്, പ്രഫ. മാടവന ബാലകൃഷ്ണപിള്ള, സണ്ണി തോമസ്, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് മുല്ലശേരി, കോട്ടയം ലൂര്‍ദ് പള്ളി വികാരി ഫാ. ജേക്കബ് വട്ടക്കാട്ട്, നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്, തേക്കിന്‍കാട് ജോസഫ്, ആര്‍ട്ടിസ്റ്റ് സുജാതന്‍, ചിത്ര കൃഷ്ണന്‍കുട്ടി, ജോസഫ് ചാവറ, ജോയി തോമസ് ജൂബിലി, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന എസ്എച്ച്, തിരുഹൃദയ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഗിരിദീപം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഫാ. ഷൈജു കുര്യന്, കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്ഐസി, മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, ഡിഎഫ്സി പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലുക്കുന്ന്ചെരിവുപുരയിടം, ലൂര്‍ദ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോമസ് പറത്താനം, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ആന്‍സി മാത്യു, വൈസ് പ്രസിഡന്റ് റോയി വേലിക്കെട്ടില്‍, ഡിഎഫ്സി ഭാരവാഹികളായ ആന്റണി മലയില്‍, പരിമള്‍ ആന്റണി, ജോയി മടുക്കക്കുഴി, ജയിംസ് കുഴിക്കാട്ട്, ജോസ്മോന് പുഴക്കരോട്ട്, അനിറ്റ് ചാക്കോ, ഡിഗോള്‍ ജോര്‍ജ്, ഷീല രാജു, ജയ്സണ്‍ ജോസഫ്, ജാന്‍സി ജോസഫ്, ജോസഫ് വാസുപുരത്തുകാരന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ലൂര്‍ദ് പള്ളി അങ്കണത്തുനിന്ന് ആരംഭിച്ച വിളംബര റാലി ഡിവൈഎസ്പി കെ.എസ്. അരുണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍, ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍മാരായ ഫാ. രഞ്ജിത്ത് ആലുങ്കല്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, കമ്പനി സെക്രട്ടറി സോഫിയ ജോസഫ്, ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ. കുര്യാച്ചന്, ചീഫ് ഫിനാൻഷ്യന്‍ ഓഫീസര്‍ എം.എം. ജോര്‍ജ്, മാര്‍ക്കറ്റിംഗ് ഹെഡ് മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ വിളംബര റാലിക്കു നേതൃത്വം നല്കി. ദീപികയുടെ 140 വര്‍ഷങ്ങളെ അടിസ്ഥാനമാക്കി കോട്ടയം തിരുഹൃദയ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച് ഫ്ളാഷ് മോബുമുണ്ടായിരുന്നു.