Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Augmented Reality

ആ​സ്റ്റ​റി​ൽ ഓ​ഗ്‌​മെ​ന്‍റ​ഡ് റി​യാ​ലി​റ്റി​യി​ൽ കാ​ൽ​മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ

കൊ​​​​ച്ചി: അ​​​​ത്യാ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​യ ഓ​​​​ഗ്‌​​​​മെ​​​ന്‍റ​​​​ഡ് റി​​​​യാ​​​​ലി​​​​റ്റി (എ​​​​ആ​​​​ർ) ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള കാ​​​​ൽ​​​​മു​​​​ട്ട് മാ​​​​റ്റി​​​​വ​​​യ്​​​​ക്ക​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി.

ചേ​​​​ർ​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി​​​​യാ​​​​യ 57കാ​​​​ര​​​​നി​​​​ലാ​​​​ണു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​ത്. ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ശു​​​​പത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

ആ​​​​സ്റ്റ​​​​ർ മെ​​​​ഡ്‌​​​​സി​​​​റ്റി​​​​യി​​​​ലെ ലീ​​​​ഡ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഓ​​​​ർ​​​​ത്തോ​​​​പീ​​​​ഡി​​​​ക് സ​​​​ർ​​​​ജ​​​​ൻ ഡോ. ​​​​വി​​​​ജ​​​​യ​​​​മോ​​​​ഹ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ സം​​​​ഘ​​​​മാ​​​​ണു ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.

ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തു​​​​ന്ന ഡോ​​​​ക്ട​​​​റു​​​​ടെ കാ​​​​ഴ്ച​​​​യി​​​​ലേ​​​​ക്ക് ഡി​​​​ജി​​​​റ്റ​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​ത്‌​​​സ​​​​മ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് ഓ​​​​ഗ്‌​​​​മെ​​​​ന്‍റ​​​​ഡ് റി​​​​യാ​​​​ലി​​​​റ്റി.

ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ചെ​​​​റി​​​​യ പി​​​​ഴ​​​​വു​​​​ക​​​​ൾ പോ​​​​ലും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നും ശ​​​​സ്ത്ര​​​​ക്രി​​​​യ അ​​​​തീ​​​​വ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നും ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി സി​​​​ഇ​​​​ഒ ഡോ. ​​​​ന​​​​ള​​​​ന്ദ ജ​​​​യ​​​​ദേ​​​​വ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up