Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Stands

Alappuzha

റോഡിൽ പാർക്കിംഗ് ഓട്ടോസ്റ്റാൻഡ് അപകട ഭീഷണിയാകുന്നു

ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക ബ​സ് സ്‌​റ്റാ​ൻ​ഡി​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള ഓ​ട്ടോ സ്‌​റ്റാ​ൻ​ഡി​​ലെ പാ​ർ​ക്കിം​ഗ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്, ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്‌​ടി​ക്കു​ന്നു.

ബ​സി​ലി​ക്ക ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഓ​ട്ടോ പാ​ർ​ക്കിം​ഗ് ബി​എ​സ്എ​ൻ​എ​ൽ ജം​ഗ്ഷ​ൻ ക​ഴി​ഞ്ഞും നീ​ളു​ന്ന​ത് ഈ ​ഭാ​ഗ​ത്തെ ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ  മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ അ​സൗ​ക​ര്യം സൃ​ഷ്‌​ടി​ക്കു​ന്ന​താ​യി പ​ല​പ്പോ​ഴാ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​വു​ന്നി​ല്ല എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ഇ​തു​മൂ​ലം വ​ലി​യ വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ വ​ല്ലാതെ ബു​ദ്ധി​മു​ട്ടുന്നു. ച​മ്പ​ക്കു​ള​ത്തും പ​രി​സ​ര​ത്തു​മാ​യു​ള്ള പ​ത്തോ​ളം സ്‌​കൂ​ളു​ക​ളു​ടെ ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ക​ട​ന്നു​പോ​കു​ന്ന​ത് വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ്.

ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പും ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​വി​ടെ അ​പ​ക​ട​ത്തി​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള ഓ​ട്ടോ പാ​ർ​ക്കിം​ഗ് അ​ടി​യ​ന്തര​മാ​യി ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും.

Latest News

Corehub Up