മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി ജില്ലയിൽ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകൾ കൂടി സജ്ജമായി. ഒരു പോളിംഗ് സ്റ്റേഷനിൽ 1350 ൽ കൂടുതൽ വോട്ടർമാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകൾ ക്രമീകരിച്ചത്. മലപ്പുറം മണ്ഡലത്തിൽ നാലും തിരൂരങ്ങാടിയിൽ രണ്ടും കോട്ടക്കൽ മണ്ഡലത്തിൽ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണുള്ളത്.
മലപ്പുറം മണ്ഡലത്തിൽ 1. ബൂത്ത് നന്പർ 34 കൂവത്തുൽ ഇസ്ലാം മദ്രസ, ഷാപ്പിൻകുന്ന് (സൗത്ത്), 2. കൂവത്തുൽ ഇസ്ലാം മദ്രസ (ഈസ്റ്റ്) (ബൂത്ത് നന്പർ -35), 3. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂക്കോട്ടൂർ, അറവങ്കര(ബൂത്ത് നന്പർ- 72), 4. ഡൽഹി മോഡൽ ഇംഗ്ലീഷ് സ്കൂൾ (പിഎസ്എം) നോർത്ത് സൈഡ് (ബൂത്ത് നന്പർ-93), തിരൂരങ്ങാടി മണ്ഡലത്തിൽ 1. ഗവ. എംഎൽപി സ്കൂൾ തിരൂരങ്ങാടി, താഴെച്ചിന, ന്യൂ ബിൽഡിംഗ് നോർത്ത് സൈഡ്, (ബൂത്ത് നന്പർ-86), 2. മൻബ ഉൽ ഉലൂം മദ്രസ, (ബൂത്ത് നന്പർ-112), ചെറുമുക്ക് വെസ്റ്റ്, കോട്ടക്കൽ മണ്ഡലത്തിൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, കാടാന്പുഴ (ബൂത്ത് നന്പർ-102) എന്നിവയാണ് പുതുതായി അനുവദിക്കപ്പെട്ട ഓക്സിലറി ബൂത്തുകൾ.