Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Axisbank

'ആ​പ്പി​ൾ പേ' ​ഇ​ന്ത്യ​യി​ലേ​ക്കും; ആ​ക്സി​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് അ​ടു​ത്ത മാ​സം തു​ട​ക്ക​മാ​യേ​ക്കും

മും​ബൈ: ആ​ഗോ​ള ടെ​ക് ഭീ​മ​നാ​യ ആ​പ്പി​ളി​ന്‍റെ ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റ് സേ​വ​ന​മാ​യ 'ആ​പ്പി​ൾ പേ' ​അ​ടു​ത്ത മാ​സം ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചേ​ക്കും. സ്വ​കാ​ര്യ ബാ​ങ്കാ​യ ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​പ്പി​ളി​ന്‍റെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ ആ​പ്പി​ൾ പേ ​നി​ല​വി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ആ​ക്സി​സ് ബാ​ങ്കി​ന് പു​റ​മെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ന്നി​വ​രു​മാ​യും ആ​പ്പി​ൾ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക നി​ബ​ന്ധ​ന​ക​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഐ​ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ തു​റ​ക്കാ​തെ ത​ന്നെ ഡി​വൈ​സി​ൽ സേ​വ് ചെ​യ്ത ടോ​ക്ക​ണൈ​സ്ഡ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 'ടാ​പ്പ് ആ​ൻ​ഡ് പേ' ​വ​ഴി വേ​ഗ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താം.

ബ​യോ​മെ​ട്രി​ക് പ്രാ​മാ​ണീ​ക​ര​ണ​ത്തി​ന് റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കി​യ അ​നു​മ​തി അ​നു​സ​രി​ച്ച് ഫെ​യ്സ് ഐ​ഡി, ട​ച്ച് ഐ​ഡി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താം.

രാ​ജ്യ​ത്തെ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ത​ര​ണ​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്തു​ള്ള ആ​ക്സി​സ് ബാ​ങ്കി​ന് ജൂ​ലൈ​യി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1.62 കോ​ടി​യി​ല​ധി​കം സ​ജീ​വ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളു​ണ്ട്.

നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് വി​പ​ണി​യു​ടെ 84 ശ​ത​മാ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​ത് യു​പി​ഐ ആ​ണ്. ശ​ക്ത​മാ​യ ഈ ​യു​പി​ഐ നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്കാ​യി​രി​ക്കും ആ​പ്പി​ൾ പേ​യു​ടെ ക​ട​ന്നു​വ​ര​വ്.

2022 മു​ത​ൽ ഇ​ന്ത്യ​യി​ലെ സ്മാ​ർ​ട്ട്‌​ഫോ​ൺ വി​പ​ണി​യി​ൽ ആ​പ്പി​ളി​ന്‍റെ പ​ങ്കാ​ളി​ത്തം 8 ശ​ത​മാ​ന​മാ​യി ഇ​ര​ട്ടി​ച്ചി​ട്ടു​ണ്ട്. തു​ട​ക്ക​ത്തി​ൽ ആ​ക്സി​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ് പ്ര​ധാ​ന ബാ​ങ്കു​ക​ളെ​യും ആ​പ്പി​ൾ പേ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up