Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : B Gopalakrishnan

വി​ദ്വേ​ഷ പ്ര​സം​ഗം: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ സി​പി​എം പ​രാ​തി ന​ൽ​കി

തൃ​ശൂ​ർ: വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ഗു​രു​വാ​യൂ​രി​ലെ എൻഡിഎ സ്ഥാ​നാ​ർ​ഥി ബി.​ഗോ​പാ​ലകൃ​ഷ്ണ​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി സി​പി​എം. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സം​ഗം മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​വും സാ​ഹോ​ദ​ര്യ​വും ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

സ​ങ്കു​ചി​ത​മാ​യ വി​ഭാ​ഗീ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച സ്ഥാ​നാ​ർ​ഥി​ക്ക് സ്വ​ന്തം വാ​ർ​ഡി​ൽ പോ​ലും സ്വീ​കാ​ര്യ​ത​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വി​ദ്വേ​ഷ പ്ര​സം​ഗ​മ​മെ​ന്നു​മാ​ണ് സി​പി​എം വി​മ​ർ​ശ​നം.

കെ​എ​സ്‌​യു തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​കു​ൽ ഗോ​പാ​ല​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്നും അ​യോ​ഗ്യ​നാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ​ക്കും നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ഗു​രു​വാ​യൂ​രി​ലെ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

നാ​ൽ​പ്പ​ത്തി​യെ​ട്ട് ശ​ത​മാ​നം ഹൈ​ന്ദ​വ​രു​ള്ള ഗു​രു​വാ​യൂ​രി​ൽ അ​ര നൂ​റ്റാ​ണ്ടാ​യി ഹി​ന്ദു എം​എ​ൽ​എ ഇ​ല്ലെ​ന്ന് പ​റ​യു​ക​യും ഗു​രു​വാ​യൂ​ര​പ്പ​നി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന് പ​റ​യാ​ൻ എം​എ​ൽ​എ എ​ൻ.​കെ. അ​ക്ബ​റി​ന് ധൈ​ര്യ​മു​ണ്ടോ എ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ഗു​രു​വാ​യൂ​ര​പ്പ​നി​ൽ വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ർ​ക്ക് വോ​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ വി​ശ്വാ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

 

Latest News

Corehub Up