Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babies Too

Kottayam

ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്കും ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ടു​ക്കാം

കോ​​ട്ട​​യം: കു​​ട്ടി​​ക​​ളു​​ടെ ജ​​ന​​ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ച്ചാ​​ലു​​ട​​ന്‍​ത​​ന്നെ അ​​വ​​ര്‍​ക്ക് ആ​​ധാ​​ര്‍ കാ​​ര്‍​ഡ് എ​​ടു​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ഐ​​ടി മി​​ഷ​​ന്‍. ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ള്‍​ക്ക് ഉ​​ള്‍​പ്പെ​​ടെ ആ​​ധാ​​റി​​ന് എ​​ൻ‌​​റോ​​ള്‍ ചെ​​യ്യാം. അ​​ഞ്ചു വ​​യ​​സു​​വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ ആ​​ധാ​​ര്‍ എ​​ൻ‌​​റോ​​ൾ​​മെ​​ന്‍റ് വേ​​ള​​യി​​ല്‍ ബ​​യോ​​മെ​​ട്രി​​ക്സ് (വി​​ര​​ല​​ട​​യാ​​ളം, കൃ​​ഷ്ണ​​മ​​ണി രേ​​ഖ) ശേ​​ഖ​​രി​​ക്കി​​ല്ല. മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചാ​​ണ് കു​​ട്ടി​​ക​​ള്‍​ക്ക് ആ​​ധാ​​ര്‍ ന​​ല്‍​കു​​ന്ന​​ത്. കു​​ട്ടി​​യു​​ടെ ജ​​ന​​ന സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് മാ​​ത്രം ഹാ​​ജ​​രാ​​ക്കി​​യാ​​ല്‍ മ​​തി​​യാ​​കും.

സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ആ​​ധാ​​ര്‍ എ​​ടു​​ക്കു​​ന്ന​​ത് കു​​ട്ടി​​ക​​ള്‍​ക്ക് ഭാ​​വി​​യി​​ല്‍ വി​​വി​​ധ സ​​ര്‍​ക്കാ​​ര്‍ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ത​​ട​​സ​​മി​​ല്ലാ​​തെ ല​​ഭി​​ക്കാ​​ന്‍ സ​​ഹാ​​യ​​ക​​മാ​​കും. കു​​ട്ടി​​ക​​ള്‍​ക്ക് അ​​ഞ്ചു വ​​യ​​സി​​ലും 15 വ​​യ​​സി​​ലും ബ​​യോ​​മെ​​ട്രി​​ക് വി​​വ​​ര​​ങ്ങ​​ള്‍ (വി​​ര​​ല​​ട​​യാ​​ളം, കൃ​​ഷ്ണ​​മ​​ണി രേ​​ഖ, ഫോ​​ട്ടോ) നി​​ര്‍​ബ​​ന്ധ​​മാ​​യും പു​​തു​​ക്ക​​ണം. അ​​ഞ്ചു വ​​യ​​സു​​മു​​ത​​ല്‍ 17 വ​​യ​​സ് വ​​രെ​​യു​​ള്ള കു​​ട്ടി​​ക​​ളു​​ടെ ഈ ​​നി​​ര്‍​ബ​​ന്ധി​​ത പു​​തു​​ക്ക​​ല്‍ സെ​​പ്റ്റം​​ബ​​ര്‍​വ​​രെ എ​​ല്ലാ ആ​​ധാ​​ര്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും സൗ​​ജ​​ന്യ​​മാ​​യി ചെ​​യ്യാം. കൃ​​ത്യ​​സ​​മ​​യ​​ത്ത് ബ​​യോ​​മെ​​ട്രി​​ക്സ് പു​​തു​​ക്കാ​​ത്ത ആ​​ധാ​​ര്‍ കാ​​ര്‍​ഡു​​ക​​ള്‍ താ​​ത്കാ​​ലി​​ക​​മാ​​യി അ​​സാ​​ധു​​വാ​​കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ള്‍, റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ല്‍ പേ​​ര് ചേ​​ര്‍​ക്ക​​ല്‍, അ​​ഡ്മി​​ഷ​​നു​​ക​​ള്‍, ഡി​​ജി​​ലോ​​ക്ക​​ര്‍, അ​​പാ​​ര്‍, പാ​​ന്‍ കാ​​ര്‍​ഡ് എ​​ന്നി​​വ​​യ്ക്ക് ആ​​ധാ​​ര്‍ അ​​ത്യാ​​വ​​ശ്യ​​മാ​​ണ്.

പു​​തി​​യ ആ​​ധാ​​ര്‍ എ​​ടു​​ക്ക​​ല്‍, ബ​​യോ​​മെ​​ട്രി​​ക് പു​​തു​​ക്ക​​ല്‍, മൊ​​ബൈ​​ല്‍, ഇ-​​മെ​​യി​​ല്‍ മാ​​റ്റ​​ല്‍ തു​​ട​​ങ്ങി​​യ സേ​​വ​​ന​​ങ്ങ​​ള്‍ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും മ​​റ്റ് അം​​ഗീ​​കൃ​​ത ആ​​ധാ​​ര്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ല​​ഭ്യ​​മാ​​ണ്. പ​​രാ​​തി​​ക​​ള്‍ അ​​റി​​യി​​ക്കു​​ന്ന​​തി​​ന് സി​​റ്റി​​സ​​ണ്‍ കോ​​ള്‍ സെ​​ന്‍റ​​റി​​ലോ (180042511800 -ടോ​​ള്‍ ഫ്രീ, 04712335523), ​​കേ​​ര​​ള സ്റ്റേ​​റ്റ് ഐ​​ടി മി​​ഷ​​ന്‍റെ ആ​​ധാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ലോ ( 04712525442) ബ​​ന്ധ​​പ്പെ​​ടാം.

Latest News

Corehub Up