Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babyborn

രാ​ജീ​വി​നും ര​ഞ്ജി​നി​ക്കും ക​ണ്മ​ണി പി​റ​ന്നു; ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ന് ശേ​ഷം മൃ​ഗ​ശാ​ല​യി​ൽ പു​തി​യ അ​തി​ഥി​യെ​ത്തി

തി​രു​വ​ന​ന്ത​പു​രം: നീ​ണ്ട 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ച്ചു. നീ​ല​ഗി​രി ല​ങ്കൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട 15 വ​യ​സു​കാ​രി​യാ​യ ര​ഞ്ജി​നി എ​ന്ന പെ​ൺ​കു​ര​ങ്ങാ​ണ് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. 18 വ​യ​സു​കാ​ര​നാ​യ രാ​ജീ​വാ​ണ് അ​ച്ഛ​ൻ.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ അ​പൂ​ർ​വ ജീ​വി​വ​ർ​ഗ​മാ​ണ് ക​രി​ങ്കു​ര​ങ്ങു​ക​ൾ. അ​ക്ര​മാ​രി​ക​ളാ​യ ഇ​വ ഇ​ണ​ചേ​രു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​യ​തി​നാ​ൽ മൃ​ഗ​ശാ​ല​ക​ളി​ൽ ഇ​വ​യു​ടെ പ്ര​ജ​ന​നം ഏ​റെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കി​യ​തി​ലൂ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.

2013-ൽ ​വ​നം​വ​കു​പ്പി​ന്‍റെ കോ​ട​നാ​ടു​ള്ള അ​നി​മ​ൽ റെ​സ്ക്യൂ സെ​ന്റ​റി​ൽ നി​ന്നാ​ണ് രാ​ജീ​വി​നെ​യും ര​ഞ്ജി​നി​യെ​യും തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം ​ഇ​വ​യ്ക്ക് സോ​ന എ​ന്ന് പേ​രു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മു​ള്ള നീ​ണ്ട 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ മൃ​ഗ​ശാ​ല​യി​ൽ വീ​ണ്ടും ഒ​രു ക​രി​ങ്കു​ര​ങ്ങ് കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്.

Latest News

Corehub Up