തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിനെതിരായ ഹർജി കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയാണ് തിരുവനന്തപുരം അഡീഷണൽ സിജെഎം തള്ളിയത്.
അതിജീവിതയെ ഭീഷണിപ്പെടുത്തി, സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, മറ്റ് ക്രിമിനൽ കേസുകളിൽ രാഹുൽ ഈശ്വർ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഈ ആരോപണം സാക്ഷിപ്പെടുത്തുന്ന തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.
തനിക്കെതിരെ ചില ഉന്നതർ നടത്തുന്ന ഗുഢാലോചനയുടെ ഭാഗമാണ് പോലീസിന്റെ നീക്കത്തിന് പിന്നിലെന്ന് രാഹുൽ പറഞ്ഞു. തുടർന്ന് കോടതി ഹർജി തള്ളുകയായിരുന്നു.