Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail Condition

ജി​ല്ല വി​ട്ട് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം; ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി ര​ഞ്ജി​ത്ത്

കൊ​ച്ചി: ലൈ​ഗി​ക അ​തി​ക്ര​മ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് കോ​ട​തി​യെ സ​മീ​പി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പു​റ​ത്ത് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​ദ്ദേ​ഹം ഹ​ർ​ജി ന​ൽ​കി​യ​ത്.

ചി​കി​ത്സ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹ​ർ​ജി. ര​ഞ്ജി​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് മ​റു​പ​ടി തേ​ടി. എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു പോ​ക​രു​തെ​ന്ന് അ​ട​ക്കം ക​ർ​ശ​ന ഉ​പാ​ധി​യോ​ടെ​യാ​ണ് ര​ഞ്ജി​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ഏ​പ്രി​ൽ ഒ​ന്നി​നു ര​ഞ്ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്. തു​ട​ർ​ന്ന് പ​ത്തു ദി​വ​സ​ത്തെ ജ​യി​ല്‍​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ഞ്ജി​ത്തി​ന്‍റെ പു​തി​യ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മു​ള്ള റോ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

Latest News

Corehub Up