ഇരിങ്ങാലക്കുട: രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി നോട്ടീസ് നല്കി താത്കാലികമായി അടപ്പിച്ചു.
മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടല്‍ വിനയനില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി.
തദ്ദേശ സ്ഥാപന ലൈസന്‍സോ, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെയാണ് വീട്ടിലെ ഊണ് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിംബീസ് ഹോട്ടല്‍, കെഎല്‍ 45 ഹോട്ടല്‍ എന്നിവയ്ക്ക് നോട്ടീസും നല്‍കിയിരുന്നു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍, കാന്റീന് ഉള്‍പ്പടെ 15 ഓളം സ്ഥാപനങ്ങളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പിഎച്ച്ഐമാരായ രജിത, ഹസ്ത എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.