Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balogun

യു​എ​സ് താ​രം ബ​ലോ​ഗ​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു; ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ ബെ​ല്‍​ജി​യം

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ​പ്രീ ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ത്തി​ന് മു​മ്പ് അ​മേ​രി​ക്ക​ന്‍ താ​രം ഫോ​ള​റി​ന്‍ ബ​ലോ​ഗ​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ ഫി​ഫ നീ​ക്കി​യ​ത് വി​വാ​ദ​ത്തി​ലേ​യ്ക്ക്. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ബെ​ല്‍​ജി​യ​ത്തെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് താ​ര​ത്തി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ നീ​ക്കി​യ​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച​തെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ബോ​സ്‌​നി​യ ആ​ന്‍​ഡ് ഹെ​ര്‍​സ​ഗോ​വി​ന​യ്‌​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ല​ഭി​ച്ച ചു​വ​പ്പ് കാ​ര്‍​ഡി​നെ​ത്തു​ട​ര്‍​ന്ന് ബ​ലോ​ഗ​ന് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഒ​രു മ​ത്സ​ര​ത്തി​ലെ വി​ല​ക്കാ​ണ് ഫി​ഫ അ​പ്ര​തീ​ക്ഷി​ത​മാ​യി നീ​ക്കി​യ​ത്.

ഫി​ഫ ഡി​സി​പ്ലി​ന​റി കോ​ഡി​ന്റെ 27-ാം അ​നു​ച്ഛേ​ദം പ്ര​കാ​രം ബ​ലോ​ഗ​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് സ​സ്‌​പെ​ന്‍​ഷ​ന്‍ പ്രൊ​ബേ​ഷ​ണ​റി കാ​ല​യ​ള​വി​ലേ​ക്ക് നീ​ട്ടി വെ​ക്കു​ക​യാ​ണെ​ന്ന് ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ പ്രീ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​ന്‍ താ​രം യോ​ഗ്യ​നാ​യി.

ഫി​ഫ​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ അ​തി​ശ​യം രേ​ഖ​പ്പെ​ടു​ത്തി​യ റോ​യ​ല്‍ ബെ​ല്‍​ജി​യ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍, നി​യ​മ​പ​ര​മാ​യി ഇ​തി​നെ നേ​രി​ടാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഫി​ഫ ഡി​സി​പ്ലി​ന​റി കോ​ഡ് 66.4 പ്ര​കാ​രം ഒ​രു ചു​വ​പ്പ് കാ​ര്‍​ഡ് ല​ഭി​ച്ചാ​ല്‍ അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് സ​സ്‌​പെ​ന്‍​ഷ​ന്‍ ല​ഭി​ക്ക​ണം എ​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ബെ​ല്‍​ജി​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​ലോ​ക​ക​പ്പി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍​ക്കെ​ല്ലാം ഈ ​നി​യ​മം ബാ​ധ​ക​മാ​യ​പ്പോ​ള്‍ ബ​ലോ​ഗ​ന് മാ​ത്രം പ്ര​ത്യേ​ക ഇ​ള​വ് ന​ല്‍​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു.
അ​മേ​രി​ക്ക​ന്‍ മു​ന്നേ​റ്റ​നി​ര​യി​ലെ പ്ര​ധാ​ന താ​ര​മാ​യ ബ​ലോ​ഗ​ന്‍ ഈ ​ടൂ​ര്‍​ണ​മെ​ന്റി​ല്‍ ഇ​തി​ന​കം ത​ന്നെ മൂ​ന്ന് ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

ബ​ലോ​ഗ​ന്‍റെ സാ​ന്നി​ധ്യം അ​മേ​രി​ക്ക​ന്‍ ടീ​മി​ന് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​മെ​ങ്കി​ലും, ഫി​ഫ​യു​ടെ ഈ ​തീ​രു​മാ​നം ക​ള​ത്തി​ന് പു​റ​ത്ത് വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up