Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bamboo Thickets

Kannur

വൈ​ദ്യു​ത ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത് മു​ള​ങ്കാ​ടു​ക​ൾ​ക്കു​ള്ളി​ൽ​ കൂടി

മ​ട്ട​ന്നൂ​ർ: നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ക​ട​ന്നു​പോ​കു​ന്ന ഉ​ളി​യി​ൽ ഗ​വ. യു​പി സ്‌​കൂ​ളി​നു സ​മീ​പ​ത്തെ വൈ​ദ്യു​ത ലൈ​ൻ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഉ​ളി​യി​ൽ ഗ​വ. യു​പി സ്കൂ​ളി​ന് പി​ന്നി​ൽ റോ​ഡ​രി​കി​ലെ മു​ള​ങ്കാ​ടു​ക​ൾ​ക്കി​ട​യി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​ത ലൈ​ൻ ഭീ​തി​പ​ര​ത്തു​ക​യാ​ണ്.

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും ന​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. മു​ള​ങ്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യു​ള്ള വൈ​ദ്യു​ത ലൈ​നു​ക​ളും കാ​റ്റി​ലും മ​ഴ​യി​ലും സ​മീ​പ​ത്തു​ള്ള തോ​ട്ടി​ലേ​ക്ക് പൊ​ട്ടി​വീ​ഴാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഉ​ളി​യി​ൽ യു​പി സ്കൂ​ളി​ന്‍റെ 50 മീ​റ്റ​ർ അ​ക​ലെ​യാ​ണ് വൈ​ദ്യു​ത തൂ​ണും ലൈ​നു​മു​ള്ള​ത്. ഇ​ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. തെ​രു​വുവി​ള​ക്കും കാ​ട്ടി​നു​ള്ളി​ലാ​ണു​ള്ള​ത്. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ഉ​ൾ​പ്പെ​ടെ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​നി​യും ഇ​ത് അ​വ​ഗ​ണി​ച്ചാ​ൽ വ​ൻ ദു​ര​ന്ത​ത്തി​നു ത​ന്നെ നാ​ട് സാ​ക്ഷി​യാ​കേ​ണ്ടി വ​രും.

അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് മു​ള​ങ്കാ​ട്ടി​ലെ വൈ​ദ്യു​ത ലൈ​ൻ മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up