Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Banana Saplings In Pits

Ernakulam

കു​ഴി​ക​ളി​ൽ വാ​ഴന​ട്ടു പ്ര​തി​ഷേ​ധം

ഇ​ട​ക്കൊ​ച്ചി : മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന ഇ​ട​ക്കൊ​ച്ചി - ക​ണ്ണ​ങ്ങാ​ട്ട് റോ​ഡ് ന​ന്നാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.

അ​രൂ​ർ, പ​ള്ളു​രു​ത്തി, ഇ​ട​ക്കൊ​ച്ചി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.

റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ക​ണ്ണ​ങ്ങാ​ട്ട് റോ​ഡി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ങ്ങി വ​രു​ന്ന തൊ​ട്ട​ടു​ത്ത ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച പ്ര​വാ​സി​യാ​യ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

 

Latest News

Corehub Up