Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Attack Case.

Kannur

ബാ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ വൈ​ശാ​ഖ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ടു. സി​ഐ​ടി​യു പ​യ്യ​ന്നൂ​ര്‍ ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ടാ​ട്ട് സ്വ​ദേ​ശി ടി. ​നി​കേ​ഷ്, താ​യി​നേ​രി​യി​ലെ ദി​ലീ​പ് എ​ന്നി​വ​രെ​യാ​ണു പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.


ബാ​ര്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളി​ല്‍ പൊ​ലി​സും ബാ​ര്‍ മാ​നേ​ജ്മെ​ന്‍റും സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​റി​ന് മു​ന്നി​ല്‍ പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സി​ഐ​ടി​യു പ​യ്യ​ന്നൂ​ര്‍ ഏ​രി​യാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി​യി​ല്‍ ബാ​റി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തി​യെ​ന്നും ബാ​റി​ലെ തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു​വി​ല്‍ അം​ഗ​ങ്ങ​ളാ​ക്കി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​യി​രു​ന്നു കേ​സ്. പ​രാ​തി​ക്കാ​രോ സാ​ക്ഷി​ക​ളോ ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം ഈ ​കേ​സ് തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ള്‍ വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ ഒ​ന്നാം സാ​ക്ഷി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​ത്. പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി അ​ഡ്വ. എം.​വി. അ​മ​രേ​ശ​ന്‍, ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

 

Latest News

Corehub Up