Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barely

വി​മാ​ന​ത്തി​ന്‍റെ ജ​ന​ൽ ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്

ഏ​​​​ഥ​​​​ൻ​​​​സ്: പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന റ​​​​യാ​​​​ൻ എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​ൽ​​​​പ്പാ​​​​ളി ത​​​​ക​​​​ർ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പ​​​​കു​​​​തി​​​​യോ​​​​ളം പു​​​​റ​​​​ത്തേ​​​​ക്ക് തെ​​​​റി​​​​ച്ചു​​​​പോ​​​​യി. ഗ്രീ​​​​സി​​​​ലെ തെ​​​​സ​​​​ലോ​​​​നി​​​​ക്കി​​​​യിൽ​​​​നി​​​​ന്നും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ മെമ്മിങ്ങിലേക്ക് രാവിലെ 5.55 ന് പു​​​​റ​​​​പ്പെ​​​​ട്ട റ​​​​യാ​​​​ൻ എ​​​​യ​​​​റി​​​​ന്‍റെ ബോ​​​​യിം​​​​ഗ് 737-800 വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഇന്നലെയായിരുന്നു സം​​​​ഭ​​​​വം.

61കാ​​​​ര​​​​നാ​​​​യ സെ​​​​ർ​​​​ബി​​​​യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് അ​​​​ത്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.വി​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് പ​​​​ത്തു മി​​​​നി​​​​റ്റാ​​​​യ​​​​പ്പോ​​​​ൾ ശ​​​​ക്ത​​​​മാ​​​​യ ഒ​​​​രു സ്ഫോ​​​​ട​​​​ന​​​​ശ​​​​ബ്‌​​​​ദ​​​​ത്തോ​​​​ടെ ജ​​​​ന​​​​ൽ​​​​പ്പാ​​​​ളി ത​​​​ക​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വാ​​​​യു​​​​മ​​​​ർ​​​​ദ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ്യ​​​​ത്യാ​​​​സം കാ​​​​ര​​​​ണം യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ ജ​​​​ന​​​​ലി​​​​ലൂ​​​​ടെ പ​​​​കു​​​​തി​​​​യോ​​​​ളം പു​​​​റ​​​​ത്തേ​​​​ക്ക് വ​​​​ലി​​​​പ്പി​​​​ച്ചു.

ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ കാ​​​​ലു​​​​ക​​​​ളി​​​​ൽ മു​​​​റു​​​​കെ പി​​​​ടി​​​​ച്ച​​​​തി​​​​നാ​​​​ലും സീ​​​​റ്റ് ബെ​​​​ൽ​​​​റ്റ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് വ​​​​ലി​​​​യൊ​​​​രു ദു​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​യ​​​​ത്. സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ലേ​​​​ക്ക് വ​​​​ലി​​​​ച്ചു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്. എ​​​​ൻ​​​​ജി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ തെ​​​​റി​​​​ച്ചു​​​​വീ​​​​ണാ​​​​ണു ജ​​​​ന​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും ക​​​​മ്പ​​​​നി ഇ​​​​തു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​മാ​​​​നം പെ​​​​ട്ടെ​​​​ന്നു​​​​ത​​​​ന്നെ 9,000 അ​​​​ടി താ​​​​ഴേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​ക​​​​യും ഗ്രീ​​​​സി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ലാ​​​​ൻ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു. പ​​​​രി​​​​ക്കേ​​​​റ്റ യാ​​​​ത്ര​​​​ക്കാ​​​​ര​​​​നെ ഘ​​​​ർ​​​​ഷ​​​​ണം മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ പൊ​​​​ള്ള​​​​ലു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഗ്രീ​​​​ക്ക് വ്യോ​​​​മ​​​​യാ​​​​ന സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗം അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up