Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barrels

ഐഇഎ രാജ്യങ്ങൾ 40 കോടി ബാരൽ എണ്ണ വിപണിയിൽ ലഭ്യമാക്കും

ബെ​​ർ​​​ലി​​​ൻ: പ​​ശ്ചി​​മേ​​ഷ്യ​​ൻ യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് എ​​​ണ്ണ​​​വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി ക​​​രു​​​ത​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 40 കോ​​ടി ബാ​​​ര​​​ൽ എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ൽ ല​​ഭ്യ​​മാ​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​ന​​​ര്‍​ജി ഏ​​​ജ​​​ന്‍​സി (ഐ​​​എ​​​ഇ). പാ​​രീ​​സ് ആ​​സ്ഥാ​​ന​​മാ​​യ സം​​ഘ​​ട​​ന​​യി​​ൽ 32 രാ​​ജ്യ​​ങ്ങ​​ൾ അം​​ഗ​​ങ്ങ​​ളാ​​ണ്.

എ​​ല്ലാ അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളും ഐ​​ക​​ക​​ണ്ഠ്യേ​​ന​​യാ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. 2022ൽ ​​​റ​​​ഷ്യ​​യു​​ടെ യു​​ക്രെ​​യ്ൻ അ​​ധി​​നി​​വേ​​ശ ​സ​​​മ​​​യ​​​ത്ത് ഐ​​​എ​​​ഇ അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ 18.27 കോ​​ടി ബാ​​​ര​​​ൽ എ​​​ണ്ണ പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു.

ആ​​റാം ത​​വ​​ണ​​യാ​​ണ് പൊ​​തു​​വി​​പ​​ണി​​യി​​ൽ എ​​ണ്ണ ന​​ല്കു​​ന്ന​​ത്.

Latest News

Corehub Up