Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basanth Kumar

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് എ​ൻ.​ഹ​രി​ക്കെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സയച്ച് ബ​സ​ന്ത് കു​മാ​ർ  

 

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബി​ജെ​പി നേ​താ​വ് എ​ൻ ഹ​രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ബ​സ​ന്ത് കു​മാ​ർ. സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ചെ​ന്ന് ബ​സ​ന്ത് കു​മാ​ർ അ​യ​ച്ച നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

2019ലെ ​എ​ല്ലാ കാ​ര്യ​ങ്ങ​ളും ബ​സ​ന്തി​ന് അ​റി​യാ​മെ​ന്ന് എ​ൻ. ഹ​രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ക്കി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും ഹ​രി പ്ര​തി​ക​രി​ച്ചു.

"ബ​സ​ന്ത് കു​മാ​ർ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. താ​ൻ ബ​സ​ന്തി​ൻ‌​റെ പേ​രി​ൽ പ​ര​സ്യ​മാ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല ഭ​രി​ക്കു​ന്ന​ത് കു​റു​വ സം​ഘ​മാ​ണ്. നി​യ​ന്ത്ര​ണം എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്നാ​ണ്. ഭ​ഗ​വാ​ൻ ശ്രീ​കോ​വി​ലി​ൽ ഉ​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. മേ​ൽ​ശാ​ന്തി അ​ട​ക്കം സി​ഐ​ടി​യു യൂ​ണി​യ​നി​ൽ പെ​ട്ട​വ​രാ​ണ്. ഭ​ക്ത​രു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ശ്രീ​കോ​വി​ൽ പ​രി​ശോ​ധി​ക്ക​ണം"-​എ​ൻ. ഹ​രി പ​റ​ഞ്ഞു.

Latest News

Corehub Up