ഗോഹട്ടി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയമാണ് വേദി.
കാര്യവട്ടത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം പേസര്‍ ആഖിബ് നബി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് വിൻഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ജ്യുവൽ ആന്‍ഡ്ര്യു, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോടി എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഷമര്‍ ജോസഫ്, വിറ്റല്‍ ലോസ്, കീമോ പോള്‍ എന്നിവർ വിന്‍ഡീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, ആഖിബ് നബി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ജോൺ കാംപ്ബെൽ, കീസി കാർട്ടി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആമിർ ജംഗൂ, ഷെറഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, കീമോ പോൾ, അൽസാരി ജോസഫ്, ഷമാർ ജോസഫ്, ജെയ്ഡൻ സീൽസ്, വിറ്റെൽ ലോസ്.