Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Battlefield

ജ​യി​ൽ യു​ദ്ധ​ക്ക​ള​മാ​ക്കി ത​ട​വു​കാ​ർ; ജ​യി​ലി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ചു 

ക​പൂ​ർ​ത്ത​ല: പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല ജ​യി​ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. ശ​നി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് ജ​യി​ൽ വ​ള​പ്പി​നെ യു​ദ്ധ​ക്ക​ള​മാ​ക്കി മാ​റ്റി​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ജ​യി​ലി​ലെ ഒ​രു ത​ട​വു​കാ​ര​നു​മാ​യി ഉ​ണ്ടാ​യ നി​സാ​ര​മാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് ത​ട​വു​കാ​രും വി​ചാ​ര​ണ ത​ട​വു​കാ​രും ത​മ്മി​ലു​ള്ള വ​ലി​യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​കോ​പി​ത​രാ​യ ത​ട​വു​കാ​ർ ജ​യി​ലി​നു​ള്ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും നേ​രെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. പ്ര​ധാ​ന​മാ​യും നാ​ലാം ന​മ്പ​ർ ബാ​ര​ക്കി​ന്‍റെ ഭി​ത്തി​ക​ൾ ത​ട​വു​കാ​ർ ത​ക​ർ​ക്കു​ക​യും ജ​യി​ലി​ന്‍റെ ഒ​രു ഭാ​ഗ​ത്തി​ന് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ജ​യി​ലി​നു​ള്ളി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ന്നു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ച ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​രെ ത​ട​വു​കാ​ർ ക​ല്ലെ​റി​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ത​ട​വു​കാ​ർ ത​ന്നെ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ വീ​ഡി​യോ​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ്ഥി​തി നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യെ​ന്നും ഒ​രു ത​ട​വു​കാ​ര​ന് വെ​ടി​യേ​റ്റ​താ​യും ഈ ​വീ​ഡി​യോ​ക​ളി​ൽ ത​ട​വു​കാ​ർ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ജ​ല​ന്ധ​ർ റേ​ഞ്ച് ഡി​ഐ​ജി​യും ക​പൂ​ർ​ത്ത​ല എ​സ്എ​സ്പി​യും സ്ഥ​ല​ത്തെ​ത്തി രാ​ത്രി വൈ​കി​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നി​ല​വി​ൽ ജ​യി​ലി​നു​ള്ളി​ലെ സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും സു​ര​ക്ഷാ വീ​ഴ്ച​യെ​ക്കു​റി​ച്ചും ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up