Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beautiful

Kottayam

ആ​റാ​ട്ടു​പു​ഴ​ തോ​ട് ഇ​നി സു​ന്ദ​രി​യാ​വും; മാ​ലി​ന്യം നീ​ക്കംചെ​യ്ത് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്

രാ​മ​പു​രം: പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന തോ​ടാ​യ ആ​റാ​ട്ടു​പു​ഴ തോ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്. അ​ടി​ഞ്ഞു കൂ​ടി​യ എ​ക്ക​ല്‍ നീ​ക്കം ചെ​യ്ത് തോ​ടി​ന് ആ​ഴം കൂ​ട്ടി​യും കു​ള​വാ​ഴ​യും മാ​ലി​ന്യ​ങ്ങ​ളും വ​ലി​യ​തോ​തി​ല്‍ നീ​ക്കം ചെ​യ്തു​മാ​ണ് വെ​ള്ള​മൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പുത​ന്നെ പ്ര​വൃ​ത്തി​ക​ൾ പൂ​ര്‍​ത്തി​യാ​ക്കും. കു​ള​വാ​ഴ​യും എ​ക്ക​ലും മാ​ലി​ന്യ​വും ത​ങ്ങി​നി​ന്ന് മ​ഴ​ക്കാ​ല​ത്ത് ഈ ​തോ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലും റോ​ഡി​ലും വെ​ള്ളം ക​യ​റി കൃ​ഷി​ക്ക് നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. അ​ദ്ദേ​ഹം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് ഈ ​നി​വേ​ദ​നം കൈ​മാ​റി. തു​ട​ര്‍​ന്നാ​ണ് കോ​ട്ട​യം മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ലെ എ​ൻ​ജി​നി​യ​ര്‍ സ്ഥ​ല​ത്തെ​ത്തി എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് സ​ര്‍​ക്കാ​രി​ന് കൈ​മാ​റു​ക​യും ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്ത​ത്. തോ​ട് ആ​ഴം കൂ​ട്ടി മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. 3.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കി വീ​തി​യും ആ​ഴ​വും കൂ​ട്ടാ​നാ​ണ് പ​ദ്ധ​തി.

ആ​റാ​ട്ടു​പു​ഴ പാ​ലം, പ​ള്ളി​പ്പാ​ലം, കു​ഞ്ഞ​ച്ച​ന്‍ മി​ഷ​ണ​റി ഭ​വ​ന്‍ പാ​ലം, ചോ​ലി​ക്ക​ര ചെ​ക്ക്ഡാം എ​ന്നീ പ്ര​ദേ​ശ​ത്ത് നി​ല​വി​ല്‍ ആ​ഴം കൂ​ട്ടി. ബാ​ക്കിഭാ​ഗം വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പി. ​സു​മേ​ഷ്‌​കു​മാ​ര്‍ ആ​ണ് പ​ദ്ധ​തി​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Latest News

Corehub Up