കൊച്ചി: കൂനമ്മാവ് ചാവറ ദര്‍ശന്‍ സിഎംഐ പബ്ലിക് സ്‌കൂളില്‍ ആറാം വര്‍ഷവും പുഷ്പ കൃഷിക്ക് തുടക്കം കുറിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനുമായി സഹകരിച്ച് സ്‌കൂളിലെ പ്രകൃതി പരിസ്ഥിതി ക്ലബ് ആയ ഹരിത ദര്‍ശന്‍റെ നേതൃത്വത്തില്‍ പുഷ്പ കൃഷിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ.പോള്‍ നെടുംചാലില്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. മെജിറ്റ് വട്ടോലി, കോട്ടുവള്ളി കൃഷി ഓഫീസര്‍ ബേസില്‍ ചാക്കോച്ചന്‍, എല്‍പി ഹെഡ്മിസ്ട്രസ് അനു ജോര്‍ജ്, കെജി ഹെഡ്മിസ്ട്രസ് പ്രീത പോള്‍, പിടിഎ പ്രസിഡന്‍റ് ജോസഫ് ജോണ്‍, അധ്യാപക കോർഡിനേറ്റര്‍മാരായ കെ.എ. അനിത, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.