Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begins On Anakkappa

Palakkad

അണ​ക്ക​പ്പാ​റ -ച​ല്ലു​പ​ടി റോ​ഡി​ൽ ക്ലീ​ൻപാ​ത പ​ദ്ധ​തി​ക്കു തു​ട​ക്കം

വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി​യ അ​ണ​ക്ക​പ്പാ​റ -ച​ല്ലു​പ​ടി റോ​ഡി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ഴി​യോ​ര​ത്തെ മാ​ലി​ന്യ​മെ​ല്ലാം നീ​ക്കം ചെ​യ്യും. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്കും.

റോ​ഡി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. മം​ഗ​ലം​ഡാ​മി​ന്‍റെ വ​ല​തു​ക​ര മെ​യി​ൻ ക​നാ​ൽ ക​ട​ന്നു​പോ​കു​ന്ന ഇ​വി​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം വീ​ടു​ക​ൾ കു​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ്. ഇ​തി​നാ​ൽ ക​നാ​ലി​ലേ​ക്കും മ​റു​ഭാ​ഗ​ത്തെ വ​യ​ലോ​ര​ത്തേ​ക്കു​മാ​യാ​ണ് മാ​ലി​ന്യ​ചാ​ക്കു​ക​ളും മ​റ്റും ത​ള്ളു​ന്ന​ത്.

ഏ​റെ​ക്കാ​ല​മാ​യി തു​ട​രു​ന്ന സ്ഥി​തി​യാ​ണി​ത്. മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി നാ​യ്, പ​ന്നി​ക്കൂ​ട്ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ഇ​വ കു​റു​കെ ചാ​ടി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

അ​ണ​ക്ക​പ്പാ​റ ഭാ​ഗ​ത്ത് പാ​ത​യോ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് മു​ന്തി​യ ഇ​നം മാ​വി​ന്‍റെ ബ​ഡ്തൈ ന​ട്ടാ​ണ് ക്ലീ​ൻ പാ​ത പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ബി​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ ശി​വ​ദാ​സ​ൻ, സു​രേ​ഷ് വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up