നാദാപുരം: ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവത്തിനിടെ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ ഗവ. ജീവനക്കാരൻ അറസ്റ്റിൽ.പെരുവണ്ണാമൂഴി ചക്കിട്ടപാറ സ്വദേശി പുതുക്കുടി പൊയിൽ പി.കെ. അനൂപ് കുമാർ (33) നെയാണ് നാദാപുരം പൊലിസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച്ച വൈകുന്നേരം കലോത്സവ നഗരിയിലാണ് കേസിന് ആസ്പദമായ സംഭവം. കല്ലാച്ചി ഗവ. ഹൈസ്കൂൾ ഓഫിസ് അറ്റൻഡറാണ് അനൂപ്. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.