ഭോപ്പാൽ: മധ്യപ്രദേശിലെ റേവയിൽ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ലീലാവതി പാട്ടേൽ (60) ആണ് കൊല്ലപ്പെട്ടത്.
ലീലാവതിയുടെ മൃതദേഹം വീടിന് പിന്നിലായി വികൃതമാക്കപ്പെട്ട നിലയിലും അറുത്തുമാറ്റിയ തല 50 മീറ്റർ അകലെയുള്ള ഗോതമ്പ് വയലിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതികൾ കൊലപാതകത്തിന് ശേഷം തല വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ തന്നെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.