Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Benefit Fraud

America

ഭ​ക്ഷ്യ സു​ര​ക്ഷാ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ ത​ട്ടി​പ്പ്: മി​ഡ്ലാ​ൻ​ഡ് സ്വ​ദേ​ശി​നി​ക്ക് 15 വ​ർ​ഷം ത​ട​വ്

മി​ഡ്‌​ലാ​ൻ​ഡ് (മി​ഷി​ഗ​ൺ): ശാ​രീ​രി​ക​മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​യു​ടെ ഫു​ഡ് സ്റ്റാ​മ്പ് ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ 36 വ​യ​സു​കാ​രി​യാ​യ അ​മാ​ൻ​ഡ ക​ണ്ണിം​ഗ്ഹാ​മി​ന് 15 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. മി​ഡ്‌​ലാ​ൻ​ഡ് കൗ​ണ്ടി സ​ർ​ക്യൂ​ട്ട് കോ​ട​തി ജ​ഡ്ജി സ്റ്റീ​ഫ​ൻ ക​രാ​സാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

ആ​റു വ​ർ​ഷ​മാ​യി താ​ൻ പ​രി​ച​രി​ച്ചി​രു​ന്ന 50 വ​യ​സു​കാ​ര​ന്‍റെ ഫു​ഡ് സ്റ്റാ​മ്പ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​മാ​ൻ​ഡ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന ത​ട്ടി​പ്പി​ലൂ​ടെ 2,625 ഡോ​ള​ർ ഇ​വ​ർ കൈ​ക്ക​ലാ​ക്കി.

ഭ​ക്ഷ​ണ​ത്തി​ന് വ​ക​യി​ല്ലെ​ന്ന് ഇ​ര പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പും പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ഇ​ര​യ്ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ബോ​ധി​പ്പി​ച്ച് അ​മാ​ൻ​ഡ അ​യാ​ളു​ടെ ഗാ​ർ​ഡി​യ​ൻ​മാ​രെ​യും ക​ബ​ളി​പ്പി​ച്ചി​രു​ന്നു.

ത​നി​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ടെ​ന്നും ത​ട​വു​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മാ​ൻ​ഡ കോ​ട​തി​യോ​ട് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ, നി​സ​ഹാ​യ​നാ​യ ഒ​രു മ​നു​ഷ്യ​നെ ചൂ​ഷ​ണം ചെ​യ്ത​തി​ൽ ഇ​വ​ർ​ക്ക് യാ​തൊ​രു പ​ശ്ചാ​ത്താ​പ​വു​മി​ല്ലെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.

മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നാ​യി ത​ട​വു​ശി​ക്ഷ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up