മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഒരേലിയൻ ചൗമേനിയും വിനിഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. റാഫ സിൽവയാണ് ബെൻഫിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ആദ്യ പാദത്തിൽ റയൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി റയൽ 3-1ന് പ്ലേഓഫ് സ്വന്തമാക്കുകയായിരുന്നു. പ്ലേഓഫ് വിജയത്തോടെ റയൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.