Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Riding

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ഡ​ൽ​ഹി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് ഡ​ൽ​ഹി പോ​ലീ​സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ തി​സ് ഹ​സാ​രി സു​ഭാ​ഷ് പാ​ർ​ക്ക് റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ബൈ​ക്ക് യാ​ത്രി​ക​ൻ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സി​ഗ്-​സാ​ഗ് രീ​തി​യി​ൽ ഓ​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സ​മീ​പ​ത്ത് പോ​ലീ​സ് വാ​ഹ​നം ഉ​ണ്ടാ​യി​രു​ന്നി​ട്ടും യു​വാ​ക്ക​ൾ സാ​ഹ​സം തു​ട​ർ​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം ബൈ​ക്കി​ന്‍റെ ഉ​ട​മ​യാ​യ ആ​ഷു എ​ന്ന​യാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​ജി​റ്റ​ലാ​യി ക​ണ്ടു​കെ​ട്ടി​യി​ട്ടു‌​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, റോ​ഡ് സു​ര​ക്ഷ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ഡ​ൽ​ഹി ട്രാ​ഫി​ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കൗ​ൺ​സി​ലിം​ഗ് സെ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up