Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biometric

പോ​ളിം​ഗ് ബൂ​ത്തി​ൽ ബ​യോ​മെ​ട്രി​ക് സം​വി​ധാ​നം പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പ് വോ​ട്ട​ർ​മാ​രു​ടെ ബ​യോ​മെ​ട്രി​ക്, മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ങ്ങ​ൾ (ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ) തു​ട​ങ്ങി​യ​വ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി.

ബി​ജെ​പി നേ​താ​വ് അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കു​മാ​ർ, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ച്ചു.ഉ​ട​നെ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലോ ഇ​ത്ത​ര​മൊ​രു മാ​ർ​ഗം സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ദ്യം വി​ഷ​യം പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ൻ ഹ​ർ​ജി​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ന​ല്ല ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യ അ​ശ്വ​നി ഉ​പാ​ധ്യാ​യ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ വി​ഷ​യം പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി സ​മ്മ​തി​ച്ചു.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ബ​യോ​മെ​ട്രി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ടി വ​ന്നാ​ൽ നി​ല​വി​ലെ നി​യ​മം മാ​റ്റി എ​ഴു​തേ​ണ്ടി​വ​രു​മെ​ന്നും ചെ​ല​വ് വ​ർ​ധി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മേ ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​വെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up